ട്വന്റി ട്വന്റി ലോകകപ്പ് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമില്‍; ടീമംഗങ്ങളെ അറിയാം

ട്വന്റി ട്വന്റി ലോകകപ്പ് ഇന്ത്യന്‍ ടീമിനെ പ്രഖ്യപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍.  രോഹിത് ശര്‍മ്മയാണ് നായകന്‍. ഉപനായകനായി ഹര്‍ദിക് പാണ്ഡ്യയെ പ്രഖ്യാപിച്ചു.  കെ എല്‍ രാഹുല്‍ ടീമിലില്ല.

സീനിയർ താരം കെ.എൽ. രാഹുലിനെ ടീമിൽനിന്ന് ഒഴിവാക്കി. റിസർവ് താരങ്ങളായി ശുഭ്മൻ ഗിൽ, ഖലീൽ അഹമ്മദ്, റിങ്കു സിങ്, ആവേശ് ഖാൻ എന്നിവരും ഇന്ത്യൻ ടീമിനൊപ്പമുണ്ടാകും. എക്സ് പ്ലാറ്റ്ഫോമിലാണ് ബിസിസിഐ ടീമിനെ പ്രഖ്യാപിച്ചത്. ജൂൺ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ടീമിലെ മറ്റ് താരങ്ങള്‍

രോഹിത് ശര്‍മ്മയാണ് ടീം ക്യാപ്റ്റന്‍. ഹര്‍ദിക് പാണ്ഡ്യ ഉപനായകന്‍. യശസ്വി ജയ്‌സ്വാള്‍, വിരാട് കൊഹ് ലി, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ് വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര എന്നിവരാണ് ടീമില്‍ ഇടംപിടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News