പെഗാസസ് പ്രമുഖ മാധ്യമ പ്രവര്‍ത്തകരെയും ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ട്

പെഗാസസ് പ്രമുഖ മാധ്യമ പ്രവര്‍ത്തകരെയും ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ട്. ആംനസ്റ്റി ഇന്റര്‍നാഷണലും വാഷിംഗ്ടണ്‍ പോസ്റ്റും പ്രസിദ്ധീകരിച്ച സംയുക്ത അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏറ്റവും പുതുതായി കണ്ടെത്തിയ കേസ്  ഒക്ടോബറില്‍ സംഭവിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read : 402 കോടി ജിഎസ്ടി അടച്ചില്ല; സൊമാറ്റോയ്ക്ക് നോട്ടീസ്, പിഴ അടയ്ക്കില്ലെന്ന് കമ്പനി

ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ ഉള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകരുടെ ഫോണുകള്‍ സ്പൈവെയര്‍ ലക്ഷ്യമിട്ടതായി ആംനസ്റ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പെഗാസസ് ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തിയത്.

ദി വയറിലെ മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ത്ഥ് വരദരാജന്‍, ദി ഓര്‍ഗനൈസ്ഡ് െ്രെകം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്ടിലെ ആനന്ദ് മംഗ്‌നാലെ എന്നിവരുടെ ഐഫോണുകള്‍ സ്‌പൈവെയര്‍ ലക്ഷ്യമിട്ടതായി ആംനസ്റ്റി പറഞ്ഞു.

Also Read : മികച്ച ക്രിക്കറ്റ് ലോകകപ്പ്; വ്യൂവർഷിപ്പിൽ 2023 ലെ ലോകകപ്പിന് റെക്കോർഡ്

ഫോണിലൂടെ സന്ദേശങ്ങളും ഇമെയിലുകളും ഫോട്ടോകളും പരിശോധിക്കാനും ലൊക്കേഷനുകള്‍ ട്രാക്ക് ചെയ്യാനും ക്യാമറ ഉപയോഗിച്ച് ഉടമയെ ചിത്രീകരിക്കാനുമൊക്കെ കഴിയുന്നതാണ് ഇസ്രായില്‍ സ്ഥാപനമായ എന്‍എസ്ഒ ഗ്രൂപ്പ് നിര്‍മിച്ച് ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ക്ക് വില്‍ക്കുന്ന പെഗാസസ് സോഫ്റ്റ്‌വെയര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News