നീലപ്പട കുതിച്ചു ചാടി സെമിയിലേക്ക്; ഇന്ത്യക്ക് ഇങ്ങനൊരു നേട്ടം ആദ്യം

ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായി ആറു വിജയങ്ങള്‍ നേടി നീലപ്പട. ആദ്യമായാണ് ടീം ഇന്ത്യയ്ക്ക് ഇങ്ങനെയൊരു നേട്ടം. ഇന്ത്യന്‍ പടയോട്ടത്തില്‍ വീണത് ചില്ലറക്കാരല്ല. ഓസ്‌ട്രേലിയയെയും ന്യൂസിലന്‍ഡിനെയും പോലുളള വമ്പന്‍മാരെ വീഴ്ത്തിയാണ് ടീം ഇന്ത്യയുടെ കുതിപ്പ്.

Also Read: പലസ്തീന്‍ അമേരിക്കക്കാരും സഖ്യകക്ഷികളും ഷിക്കാഗോയില്‍ വന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു

230 ന് ഇന്ത്യയെ എറിഞ്ഞ് ഒതുക്കിയതിന്റെ ആത്മവിശ്വാസവുമായാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങിയത്. എന്നാല്‍ തുടക്കം തന്നെ പിഴച്ചു. അഞ്ചാം ഓവറിലാണ് ഇന്ത്യ ആദ്യ വിക്കറ്റ് വീഴ്ത്തുന്നത്. ഡേവിഡ് മാലനെ (16) ബുമ്ര ബൗള്‍ഡാക്കി. തൊട്ടടുത്ത പന്തില്‍ ജോ റൂയും (0) ബുമ്രയ്ക്ക് മുന്നില്‍ വീണു. എട്ടാം ഓവറില്‍ ബെന്‍ സ്റ്റോക്സിനെ (0) ഷമി ബൗള്‍ഡാക്കി. പിന്നാലെ ഷമിയുടെ ബോളില്‍ ജോണി ബെയര്‍സ്റ്റോയും (14) കൂടാരം കയറി. പിന്നീട് വന്ന ആര്‍ക്കും ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല.

ലിയാം ലിവിങ്സ്റ്റന്‍ (27) മാത്രമാണ് കുറച്ചെങ്കിലും പിടിച്ചു നിന്നത്. ജോസ് ബട്ലര്‍ (10), മൊയീന്‍ അലി (15), ക്രിസ് വോക്സ് (10), ആദില്‍ റഷീദ് (13), മാര്‍ക് വുഡ്( 0) എന്നിവര്‍ പുറത്തായി. 16 റണ്‍സുമായി ഡേവിഡ് വില്ലി പുറത്താകാതെ നിന്നു.

Also Read: വയനാട്ടില്‍ വീടുകളില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളും കാറുകളും കത്തിച്ചു

4 വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയും 3 വിക്കറ്റ് നേടിയ ബുമ്രയുമായി ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News