ഇന്തോനേഷ്യയിലേക്ക് ദശലക്ഷം ടണ്‍ അരി കയറ്റുമതി ചെയ്യാന്‍ ഒരുങ്ങി ഇന്ത്യ. അടുത്ത നാല് വര്‍ഷങ്ങള്‍ കൊണ്ടാണ് ഇന്തോനേഷ്യയിലേക്ക് ഇത്രയും അരി ഇന്ത്യയില്‍ നിന്ന് കയറ്റി അയക്കുക. രാജ്യത്ത് മികച്ച വിളവെടുപ്പുണ്ടാവുകയും അരിയുടെ ശേഖരം വലിയതോതില്‍ വര്‍ദ്ധിച്ചതുമാണ് വിദേശ കയറ്റുമതിയിൽ നേരത്തെയുള്ള നിയന്ത്രണങ്ങളെ മറി കടന്ന് ഇന്തോനേഷ്യയിലേക്ക് വെള്ള അരി കയറ്റുമതി ചെയ്യാൻ കാരണമെന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
280 ദശലക്ഷം ജനസംഖ്യയുള്ള ഇന്തോനേഷ്യയിലെ പ്രധാന ഭക്ഷണം അരികൊണ്ടുള്ള ഭക്ഷ്യവിഭവങ്ങളാണ്. 2023ലെ വരണ്ട കാലാവസ്ഥ കാരണം ഇന്തോനേഷ്യയുടെ ഉൽപ്പാദനം ഈ വർഷം 2.43% ഇടിഞ്ഞ് 30.34 ദശലക്ഷം ടണ്ണായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ അവസരത്തിലാണ് ഇന്ത്യൻ അരി ഇന്തോനേഷ്യയിലേക്ക് വണ്ടി കയറുന്നത്.
നാഷണല്‍ കോപ്പറേറ്റീവ് എക്സ്പോര്‍ട്സ് ലിമിറ്റഡ് ആണ് ഇന്തോനേഷ്യയിലേക്ക് അരി കയറ്റുമതി ചെയ്യുക. ഇതുമായി ബന്ധപ്പെട്ട് ദേശീയ സഹകരണ മന്ത്രാലയവും ഇന്തോനേഷ്യയിലെ വ്യാപാരമന്ത്രാലയവുമായി കരാറായി. ഇന്ത്യൻ സഹകരണ സംഘങ്ങളിൽ നിന്നാവും വെള്ള അരി ശേഖരിക്കുക. ഉയർന്ന ഉൽപ്പാദനം കാരണം കയറ്റുമതി നിരോധനം നീക്കിയതിന് ശേഷം കയറ്റുമതി വർദ്ധിപ്പിക്കുന്നതിനായി കഴിഞ്ഞ വർഷം ഒക്ടോബറിൽ വെള്ള അരിയുടെ കയറ്റുമതിയുടെ തറവില ഇന്ത്യ എടുത്തു കളഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here