സാഫ് കപ്പ് ഫുട്ബോൾ സെമി ഫൈനലിൽ ഇന്ത്യ ഇന്നിറങ്ങും. ബംഗളുരുവിൽ നടക്കുന്ന മത്സരത്തിൽ ലെബനോനാണ് എതിരാളികൾ. ജൂൺ പതിനെട്ടിന് നടന്ന ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനലിൽ ലെബനോനെ ചേത്രിപ്പട എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയിരുന്നു.
ALSO READ: ബീരേൻ സിങിന്റെ രാജിനീക്കം ‘നാടകം’, ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്തി
ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനൽ നൽകിയ ആത്മവിശ്വാസം തന്നെയാകും ടീം ഇന്ത്യയുടെ പിൻബലം. വെറുമൊരു ഫൈനൽ കിരീടനേട്ടം മാത്രമായിരുന്നില്ല അത്. നാല്പത്തിയാറ് വർഷത്തിനിടെ ഇന്ത്യ ലെബനോനെ കീഴടക്കിയ ഫൈനൽ കൂടിയായിരുന്നു ഇന്റർകോണ്ടിനെന്റലിന്റെത്. അതുകൊണ്ടുതന്നെ എന്ത് വില കൊടുത്തും ആ നേട്ടത്തിന്റെ പകിട്ട് നിലനിർത്തുക കൂടിയായിരിക്കും ഇന്ന് ഇന്ത്യയുടെ ലക്ഷ്യം.
ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഗോളടി മികവാണ് ഇന്ത്യയുടെ കരുത്തും പ്രതീക്ഷയും. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ഹാട്രിക്ക് ഉൾപ്പെടെ അഞ്ച് ഗോളുകൾ നേടിയ ക്യാപ്റ്റൻ ഛേത്രി നിലവിൽ ഇപ്പോൾ ടോപ് സ്‌കോററുമാണ്. റാങ്കിങ്ങിൽ ആദ്യ നൂറിലെത്തിയതും ഇന്ത്യയുടെ ആത്മവിശ്വാസത്തിന് ഇന്ധനം പകർന്നേക്കും. 2018ന് ശേഷം ആദ്യമായാണ് ഇന്ത്യ ആദ്യ നൂറിലെത്തുന്നത്. അതേസമയം, ഇന്ന് നടക്കുന്ന ആദ്യ സെമിയിൽ കുവൈറ്റ് ബംഗ്ലാദേശിനെ നേരിടും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here