രണ്ടാം ഏകദിനത്തില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്, ശ്രേയസിനും ഗില്ലിനും സെഞ്ച്വറി

ഇന്‍ഡോര്‍ ഏകദിനത്തില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. ഇന്ത്യയ്ക്ക് വേണ്ടി ശ്രേയസ് അയ്യറും(105) ശുഭ്മാന്‍ ഗില്ലും(104) സെഞ്ചുറി നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഋതുരാജ് ഗെയ്ക്വാദിനെ നഷ്ടമായി. മൂന്നാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യരും ഗില്ലും ചേര്‍ന്ന് തകര്‍പ്പന്‍ പാര്‍ട്ണര്‍ഷിപ്പിലൂടെ 200 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

Also Read: നെടുമ്പാശ്ശേരിയില്‍ നിന്നും പുറപ്പെടേണ്ട സൗദി എയര്‍ വിമാനം തകരാറിനെ തുടര്‍ന്ന് റദ്ദാക്കി

സെഞ്ചുറി നേടിയശേഷം ശ്രേയസ് അയ്യര്‍ അനാവശ്യ ഷോട്ടിലൂടെ വിക്കറ്റ് വലിച്ചെറിഞ്ഞു. പിന്നാലെ ഗില്ലും കൂടാരം കയറി. പിന്നീട് വന്ന ഇഷാന്‍ കിശന് അധിക നേരം ക്രീസില്‍ നില്‍ക്കാനായില്ല. സൂര്യകുമാറും കെ എല്‍ രാഹുലുമാണ് നിലവില്‍ ക്രീസിലുള്ളത്. നിലവില്‍ സ്‌കോര്‍ 311-4 (43) ആദ്യമത്സരത്തില്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ മുന്നിലാണ് 1-0.

Also Read: കൊടുവള്ളി കവർച്ചയിൽ വമ്പൻ ട്വിസ്റ്റ്; കവര്‍ച്ച ചെയ്തത് മുക്കുപണ്ടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News