മിസ് വേൾഡ് 2023ന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി ഇന്ത്യ. 71-ാമത് ലോകസുന്ദരി മത്സരത്തിനാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. നീണ്ട 27 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ വീണ്ടും മത്സരത്തിന് വേദി ഒരുക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരിപാടിയുടെ ഈ വർഷത്തെ വേദിയായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെ (യുഎഇ) സ്ഥിരീകരിച്ച് മാസങ്ങൾക്ക് ശേഷമാണ് പെട്ടെന്നുള്ള ഈ തീരുമാനം.
കൃത്യമായ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ വർഷം നവംബറിലോ ഡിസംബറിലോ സൗന്ദര്യ മത്സരം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യൂദില്ലിയിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
“71-ാമത് മിസ് വേൾഡ് ഫൈനലിന്റെ വേദിയായി ഇന്ത്യയെ പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. 30 വർഷങ്ങൾക്ക് മുമ്പ് ഈ അവിശ്വസനീയമായ രാജ്യം സന്ദർശിച്ച ആദ്യ നിമിഷം തന്നെ വൈകാരികമായ ഒരു അടുപ്പം എനിക്ക് തോന്നിയിരുന്നു. രാജ്യത്തിൻ്റെ അതുല്യവും വൈവിധ്യവും പങ്കിടാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല.”
130ൽ അധികം രാജ്യത്ത് നിന്നുള്ള മത്സരാർത്ഥികളാണ് ലോകം മൊത്തം കാത്തിരിക്കുന്ന മിസ് വേൾഡിൽ പങ്കെടുക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സുന്ദിരമാർ നിരവധി കായികവും വെല്ലുവിളികളും ബുദ്ധിപരവുമായ മത്സരങ്ങളിലൂടെ അവരുടെ വ്യത്യസ്തമായ കഴിവുകളും പ്രകടമാക്കുന്ന അതുല്യമായ വേദിയെ ഏറെ ആകാംക്ഷയോടെ ആണ് ലോകം നോക്കി കാണുന്നത്. 2023 നവംബർ അല്ലെങ്കിൽ ഡിസംബറിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയ്ക്ക് ഒരു മാസത്തേക്ക് പങ്കെടുക്കുന്നവരെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നതിന് നിരവധി റൗണ്ടുകൾ ഉണ്ടാകുമെന്നും പ്രസ്താവനയിൽ പറയുന്നു.
ആറ് ഇന്ത്യൻ വനിതകളാണ് ഇതുവരെ ഉള്ള മത്സരത്തിൻ്റെ ചരിത്രത്തിൽ വിജയികളായിട്ടുള്ളത്. 2017ൽ മാനുഷി ചില്ലറാണ് അവസാനമായി ലോക സുന്ദരി പട്ടം നേടിയ അവസാനം നേടിയ ഇന്ത്യക്കാരി. റീത്ത ഫാരിയ, ഐശ്വര്യ റായ്, ഡയാന ഹെയ്ഡൻ, യുക്ത മുഖി, പ്രിയങ്ക എന്നിവരും മുൻപ് ജേതാക്കളായിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here