ഓസിസിനെതിരെ തിരിച്ചടിച്ച് ഇന്ത്യ; 3 വിക്കറ്റുകള്‍ നഷ്ടമായി

ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയക്ക് 3 വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി. ട്രാവിസ് ഹെഡും ലാബുഷെയ്‌നുമായണ് ക്രീസില്‍.

മൂന്ന് പന്തില്‍ ഏഴ് റണ്‍സെടുത്ത ഡേവിഡ് വാര്‍ണറെ ഷമിയാണ് പുറത്താക്കിയത്. അഞ്ചാം ഓവറില്‍ മിച്ചല്‍ മാര്‍ഷിനെ പുറത്താക്കി ബുമ്രയും ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി.

പിന്നീട് 47 റണ്‍സില്‍ സറ്റീവ് സ്മിത്തിനെ പുറത്താക്കി ബുമ്ര ഓസീസിന് വീണ്ടും പ്രഹരമേല്‍പ്പിച്ചു. ഒമ്പത് പന്തില്‍ നാല് റണ്‍സാണ് സ്മിത്ത് നേടിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറില്‍ 240 ആദ്യം ഓള്‍ ഓട്ടായിരുന്നു. അര്‍ദ്ധസെഞ്ചുറി നേടിയ കെ.എല്‍.രാഹുലും വിരാട് കോലിയും 47 തിരഞ്ഞെടുത്ത രോഹിത് ശര്‍മയുമാണ് ഇന്ത്യയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News