ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാമത്

ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. 54.16 ശതമാനം പോയിന്റുമായാണ് ഇന്ത്യ ആദ്യ സ്ഥാനത്ത് എത്തിയത്.കേപ്ടൗണ്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി പരമ്പര സമനിലയാക്കിയതോടെയാണ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയത്. 50 ശതമാനം പോയിന്റോടെ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

ALSO READ: 62-മത് സംസ്ഥാന സ്കൂൾ കലോത്സവം; പൊലീസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു

ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നി ടീമുകൾ ആണ് തൊട്ടുപിന്നില്‍. പാകിസ്ഥാനെ പിന്തള്ളി ബംഗ്ലാദേശ് അഞ്ചാം സ്ഥാനത്ത് ആയിരുന്നു. നിലവില്‍ 45.83 ശതമാനം പോയിന്റുമായി പാകിസ്ഥാന്‍ ആറാം സ്ഥാനത്താണ്. ഒന്നാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോൽവി ഏറ്റുവാങ്ങിയിരുന്നു. രണ്ടാമത്തെ ടെസ്റ്റില്‍ ഏഴുവിക്കറ്റ് ജയം നേടിയാണ് ഇന്ത്യ തിരിച്ചടിച്ചത്.

ALSO READ: പലസ്തീൻ ജനതക്കുള്ള പിന്തുണ തുടരും: ദുബായ് ഭരണാധികാരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News