നെറ്റ്ഫ്ലിക്സിന്റെ വരുമാനവളർച്ചയിൽ ഇന്ത്യയും യുകെയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

‘ഹീരാമണ്ഡി: ദി ഡയമണ്ട് ബസാർ’, ​’ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ’, ‘അമർ സിങ് ചംകീല’ തുടങ്ങിയ ഷോകളുടെ ഫലമായി ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് വീണ്ടും ജനപ്രിയമായിരിക്കുകയാണ്. ഇന്ത്യയിൽ വരുമാനവളർച്ചയിൽ മൂന്നാം സ്ഥാനത്താണ് നെറ്റ്ഫ്ലിക്സ്.

ALSO READ: സംവിധായകനായി എസ് എൻ സ്വാമി; ട്രെയ്‌ലർ റിലീസ് ചെയ്തത് മെഗാസ്റ്റാർ

വ്യാഴാഴ്ചയാണ് 2024 സാമ്പത്തിക വർഷത്തിലെ ആദ്യപകുതിയിലെ വരുമാനക്കണക്കുകൾ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടത്. ‘ബ്രിഡ്​ജർടൺ 3’, ‘ബേബി റെയ്ൻഡീർ’, എന്നീ ഷോകൾ അന്താരാഷ്ട്ര തലത്തിൽ ജനപ്രിയമായിരുന്നു. അതേസമയം ‘ക്വീൻ ഓഫ് ടിയേഴ്സ്’ എന്ന കൊറിയൻ ഡ്രാമയ്ക്കും, ‘ഹിറ്റ്മാൻ’, ‘അണ്ടർ പാരീസ്’ തുടങ്ങിയ ചലച്ചിത്രങ്ങൾക്കുമൊപ്പം ഇന്ത്യൻ പരിപാടികളും വലിയ പ്രേക്ഷകസമൂഹത്തെ 2024ൽ ആകർഷിച്ചിട്ടുണ്ട്.

ALSO READ: രണ്ടും കൂടെ മിക്സ് ചെയ്‌താൽ ഒരു കിടിലൻ ജ്യൂസ് കുടിക്കാം…

നെറ്റ്ഫ്ലിക്സ് അറിയിപ്പനുസരിച്ച് വരുമാനക്കണക്കിൽ ഇന്ത്യയും യുകെയും ഈ വർഷം ഇ‍ഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ഈ വർഷത്തെ രണ്ടാം പാദത്തിലെ കണക്കുകൾ പുറത്തുവന്ന സാഹചര്യത്തിൽ ഇന്ത്യ പരസ്യ വരുമാനത്തിൽ രണ്ടാം സ്ഥാനത്തും വരുമാനവളർച്ചയിൽ മൂന്നാം സ്ഥാനത്തുമാണ്. ഒടിടിയിലൂടെ ഏറ്റവുമധികമാളുകൾ കണ്ട ഇന്ത്യൻ സീരീസായി സഞ്ജയ് ലീല ബൻസാലിയുടെ ‘ഹീരാമണ്ഡി’ മാറി. 150 ലക്ഷം ആളുകളാണ് ‘ഹീരാമണ്ഡി’ കണ്ടത്. 83 ലക്ഷം ആളുകൾ കണ്ട ഇംത്യാസ് അലി സംവിധാനം ചെയ്ത ‘അമർ സിങ് ചംകീല’ രണ്ടാമതെത്തി. കിരൺ റാവോയുടെ ‘ലാപതാ ലേഡീസും’, അജയ് ദേവ​ഗണിന്റെ ‘ശെയ്ത്താനും’ മികച്ച വിജയം നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News