‘യാത്രകൾ ഒഴിവാക്കണം’, സിറിയയിലെ വിമത ആക്രമണത്തിൽ പൗരൻമാരോട് അഭ്യർഥനയുമായി ഇന്ത്യ

സിറിയയിൽ വിമത സേന നടത്തുന്ന ആക്രമണങ്ങളുടെ സാഹചര്യത്തിൽ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ഇന്ത്യ പൌരൻമാരോട് അഭ്യർഥിച്ചു. “സിറിയയിൽ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ അങ്ങോട്ടുള്ള എല്ലാ യാത്രകളും ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശം നൽകുന്നു.”

വിദേശകാര്യ മന്ത്രാലയം (MEA) വെള്ളിയാഴ്ച അറിയിപ്പ് പുറപ്പെടുവിച്ചു. സിറിയയിൽ വിവിധ യുഎൻ സംഘടനകളിൽ പ്രവർത്തിക്കുന്ന 14 പേർ ഉൾപ്പെടെ 90 ഇന്ത്യൻ പൗരന്മാരാണ് ഉള്ളതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

ALSO READ: സംസ്ഥാനങ്ങളോട് അവ​ഗണന തുടർന്ന് കേന്ദ്രം; ദുരന്തനിവാരണത്തിനായി അർഹതപ്പെട്ടത് നൽകാതെ കേന്ദ്രം അവഗണിക്കുന്നുവെന്ന് ഹിമാചൽ പ്രദേശ്

ഇവരിൽ സാധ്യമായവർ, ലഭ്യമായ ഏറ്റവും നേരത്തെയുള്ള വാണിജ്യ വിമാനങ്ങളിൽ കയറി ഇന്ത്യയിലേക്ക് പുറപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. തിരിച്ചുവരാൻ കഴിയാത്തവർ അവരുടെ സുരക്ഷയിൽ പരമാവധി മുൻകരുതൽ എടുക്കണമെന്നും മുന്നറിയിപ്പുകൾ നിരീക്ഷിക്കാനും യാത്രകൾ പരമാവധി പരിമിതപ്പെടുത്താനും ഇന്ത്യ അഭ്യർഥിച്ചു.
നിലവിൽ സിറിയയിലുള്ള ഇന്ത്യക്കാർ ദമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. എംബസിയിലെ എമർജൻസി ഹെൽപ്പ് ലൈൻ വഴി +963 993385973 എന്ന നമ്പറിൽ കോളും വാട്സ് ആപ്പും ലഭ്യമാണ്. കൂടാതെ അപ്‌ഡേറ്റുകൾക്കായി hoc.damascus@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിലും ബന്ധപ്പെടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News