ഇന്ത്യ-വിഡീസ് രണ്ടാം ഏകദിനപരമ്പര ഇന്ന്; സഞ്ജു പ്ലേയിംഗ് ഇലവനില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ രണ്ടാം ഏകദിന പരമ്പര ഇന്ന്. ആദ്യ ഏകദിനം നടന്ന ബാര്‍ബഡോസില്‍ തന്നെയാണ് രണ്ടാം ഏകദിനവും നടക്കുക. ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മത്സരം. ആദ്യ മത്സരത്തില്‍ 23 ഓവറില്‍ വിന്‍ഡീസ് 114ന് ഓള്‍ ഔട്ടായിരുന്നു. മൂന്നോവറില്‍ നാലു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് വിന്‍ഡീസിനെ വീഴ്ത്തിയത്.

ALSO READ: അറിയാത്ത നമ്പറില്‍ നിന്നുള്ള മെസേജ് വന്നോ? ഇനി ടെന്‍ഷന്‍ വേണ്ട, പുതിയ സുരക്ഷാ ഫീച്ചറുമായി വാട്സ്ആപ്പ്

ഏകദിനത്തില്‍ രോഹിത് ഏഴാം നമ്പറിലാണ് ബാറ്റിംഗിനിറങ്ങിയത്. വിരാട് കോഹ്ലി ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല. ആദ്യ ഏകദിനത്തിലെ പോലെ ബാറ്റിംഗില്‍ ഇന്ത്യ പരീക്ഷണം തുടരുമോ എന്നാണ് ആരാധകരുടെ സംശയം . പരീക്ഷണം തുടര്‍ന്നാല്‍ സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനില്‍ അവസരമൊരുങ്ങിയേക്കും. ആദ്യ ഏകദിനങ്ങളില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന സൂര്യകുമാര്‍ യാദവിന് വീണ്ടും അവസരം കിട്ടുമോ എന്നതും സംശയമാണ്. ആദ്യ ഏകദിനത്തില്‍ സൂര്യകുമാര്‍ 25 പന്തില്‍ 19 റണ്‍സെടുത്ത് പുറത്തായിരുന്നു.

ALSO READ: ‘ഗെയിം ഓഫ് ത്രോൺസി’ൽ മമ്മൂട്ടിയും മോഹൻലാലും; ഒറിജിനലിനെ വെല്ലുന്ന ചിത്രം

സൂര്യക്ക് പകരം ഇന്ന് സഞ്ജു പ്ലേയിംഗ് ഇലവനില്‍ കളിക്കാനാണ് സാധ്യത. ശുഭ്മാന്‍ ഗില്ലിനും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ബൗളിംഗ് നിരയില്‍ ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം യുസ്‌വേന്ദ്ര ചാഹലിനോ അക്ഷര്‍ പട്ടേലിനോ അവസരം നല്‍കിയേക്കും. ഹാര്‍ദ്ദിക് പാണ്ഡ്യയും മുകേഷ് കുമാറും പേസര്‍മാരായി തുടര്‍ന്നേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration