ഇന്ത്യ- വിയറ്റ്‌നാം അന്താരാഷ്ട്ര സൗഹൃദ മത്സരം സമനിലയില്‍

അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ഇന്ത്യ- വിയറ്റ്‌നാം മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഒന്ന് വീതം ഗോളുകളാണ് അടിച്ചത്. 38ാം മിനുട്ടില്‍ വിയറ്റ്‌നാമാണ് ആദ്യ ഗോള്‍ നേടിയത്.

Also Read: മലപ്പുറം എഫ്സിയെ പരാജയപ്പെടുത്തി സൂപ്പർലീ​ഗിൽ കാലിക്കറ്റ് ഒന്നാമത്

ന്യൂയന്‍ ഹൊവാങ് ഡുക് ആണ് വിയറ്റ്‌നാമിനായി വല ചലിപ്പിച്ചത്. എന്നാല്‍ 53ാം മിനുട്ടില്‍ ഫാറൂഖ് ചൗധരിയിലൂടെ ഇന്ത്യ സമനില പിടിച്ചു. വിയറ്റ്‌നാമിലെ ട്രുവോങ് സ്‌റ്റേഡിയത്തിലായിരുന്നു മത്സരം.

ഇതോടെ പുതിയ കോച്ച് മണോലോ മാര്‍ക്വേസിന് ജയത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും. അദ്ദേഹം ചാര്‍ജെടുത്തിട്ട് മൂന്ന് മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. മൗറീഷ്യസിനെതിരായ ആദ്യ മത്സരം സമനിലയാകുകയും രണ്ടാം മത്സരത്തില്‍ സിറിയയോട് പരാജയപ്പെടുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News