തകര്‍ത്തടിച്ച് ഇന്ത്യ; അഫ്ഗാനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കി

അഫ്ഗാനിസ്ഥാന് എതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ആറു വിക്കറ്റിനാണ് അഫ്ഗാനെ ഇന്ത്യ പരാജയപ്പെടുത്തിയത്. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാന്‍ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇന്ത്യന്‍ വിജയത്തിന്റെ ശില്‍പികള്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും ശിവം ദുബൈയുമാണ്. 34 പന്തില്‍ അഞ്ച് ഫോറും ആറ് സിക്‌സറും അടക്കം 68 റണ്‍സാണ് ജയ്‌സ്വാള്‍ അടിച്ചുകൂട്ടിയത്. മുപ്പത്തിരണ്ട് പന്തില്‍ അഞ്ച് ഫോറും നാലു സിക്‌സറുമടക്കം 63 റണ്‍സാണ് ശിവം നേടിയത്. ഇതോടെ പരമ്പരയിലെ രണ്ടുമത്സരത്തിലും ശിവം അര്‍ധസെഞ്ച്വറി നേടി.

ALSO READ:  ഇനി വിമാനം പറക്കുമ്പോള്‍ ശബ്ദമുണ്ടാവില്ല ; ആ പരീക്ഷണവും വിജയം

ആദ്യ പന്തില്‍ തന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്തായി. പിന്നാലെ വിരാട് കോഹ്ലിയും ജയ്‌സ്വാളും അടിച്ചുചേര്‍ത്ത് 57 റണ്‍സാണ് ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കിയത്. 16 പന്തില്‍ 29 റണ്‍സ് നേടി കോഹ്ലി പുറത്തായി. പിന്നീടാണ് ജയ്‌സ്വാള്‍ ശിവം കൂട്ടുകെട്ട് ഇന്ത്യന്‍ വിജയം ഉറപ്പാക്കിയത്. നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ 172 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ഗുല്‍ബാദിന്‍ നയ്ബാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. നയ്ബ് ഒഴികെയുള്ള അഫ്ഗാന്‍ താരങ്ങള്‍ക്കൊന്നും തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാനായില്ല. അഫ്ഗാനു വേണ്ടി കരിം ജനത് രണ്ട് വിക്കറ്റ് വീഴ്ത്തി.

ALSO READ: ആവേശവും വികാരവും ഉണ്ടാവുമ്പോള്‍ എന്തെങ്കിലും വിളിച്ച് പറയരുത്; കൈവെട്ട് പ്രസംഗത്തിനെതിരെ ജിഫ്രി മുത്തുകോയ തങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News