മഴ ഭീഷണിയിൽ രണ്ടാം ഏകദിനം ഇന്ന്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ഏകദിനം  ഇന്ന് വിശാഖപട്ടണത്ത് നടക്കും. ഉച്ചയ്ക്ക് 1:30മുതലാണ് മത്സരം. മുംബൈയിൽ നടന്ന ആദ്യ മത്സരത്തിൽ നിന്ന് വിട്ടുനിന്ന ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ഇന്ന് ടീമിനൊപ്പം  ചേരും.

അതേസമയം രണ്ടാം ഏകദിനത്തിന് കാലാവസ്ഥ തിരിച്ചടിയായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മഴ ഭീഷണിയാണ് ക്രിക്കറ്റ് പ്രേമികൾക്ക് ആശങ്കയുണ്ടാക്കുന്നത്. ശനിയാഴ്ച വൈകുന്നേരം ഒന്നിലധികം തവണ  വിശാഖപട്ടണത്ത്   മഴ പെയ്തു. ശനി, ഞായർ ദിവസങ്ങളിൽ  വിശാഖപട്ടണത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്  കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്

മൂന്ന് ഏകദിനങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ 5 വിക്കറ്റിന് ജയിച്ച്  1-0 ന് മുന്നിലാണ്. ബുധനാഴ്ച ചെന്നൈയിലാണ് അവസാന ഏകദിനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News