അഡ്ലെയ്ഡിൽ തകർന്നടിഞ്ഞ് ഇന്ത്യ; ഓസീസിന് പത്ത് വിക്കറ്റ് ജയം

Aus vs IND 2 Test

പിങ്ക് ടെസ്റ്റിൽ അഡ്ലെയിഡിൽ തകർന്നടിഞ്ഞ് ഇന്ത്യ. ആതിഥേയരായ ഓസ്ട്രേലിയക്ക് പത്ത് വിക്കറ്റ് ജയം. പെർത്തിലേറ്റ പ്രഹരത്തിന് കങ്കാരുക്കൾ അഡ്ലെയ്ഡിൽ കണക്കു തീർത്തു. പിങ്ക് ടെസ്റ്റിലെ അഡ്ലെയിഡിലുണ്ടായിരുന്ന പഴയ കണക്ക് തീർക്കാനെത്തിയ ഇന്ത്യ ഓസീസ് പേസിനു മുമ്പിൽ അടി പതറി വീഴുകയായിരുന്നു.

ഒന്നാം ഇന്നിങ്സിൽ 157 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ, രണ്ടാം ഇന്നിങ്സിലേക്കെത്തിയപ്പോൾ 175ന് എല്ലാവരും പുറത്തായി. ഇന്ത്യ ഉയർത്തിയ 19 റൺസ് വിജയലക്ഷ്യം 3.2 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഓസീസ് മറികടന്നു.

Also Read: ജയമില്ലാതെ വമ്പന്‍മാര്‍, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും സ്പാനിഷ് ലീഗിലും സമനിലയില്‍ കുരുങ്ങി മാഞ്ചസ്റ്റര്‍ സിറ്റിയും ബാഴ്‌സയും..

ആദ്യ ഇന്നിങ്സിൽ സ്റ്റാർക്കിന്റെ പേസാക്രമണത്തിൽ തകർന്ന ഇന്ത്യൻ ബാറ്റിങ്ങിനെ രണ്ടാം ഇന്നിങ്സിൽ തകർത്തത് പാറ്റ് കമ്മിൻസനായിരുന്നു. രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റാണ് ഓസീസ് ക്യാപ്റ്റൻ നേടിയത്. ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം നിതീഷ് റെഡ്ഡിയാണ്.

മൂന്നാം ദിവസം അഞ്ചിന് 128 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ഇന്ത്യ 47 റൺസെടുക്കുന്നതിനിടെ ഓൾഔട്ടാകുകയായിരുന്നു. 47 പന്തിൽ 42 റൺസെടുത്ത നിതീഷ് റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഋഷഭ് പന്ത് (28), രവിചന്ദ്രൻ അശ്വിൻ (7), ഹർഷിത് റാണ (0), മുഹമ്മദ് സിറാജ് (7) എന്നിവരുടെ വിക്കറ്റാണ് മൂന്നാം ദിനം ഇന്ത്യയ്ക്ക് നഷ്ടമായത്.

Also Read: മഞ്ജു ഭാക്കർ മുതൽ അവനി വരെ; വനിതാതാരങ്ങൾ അവിസ്മരണീയമാക്കിയ വർഷം

അഞ്ച് വിക്കറ്റ് എടുത്ത പാറ്റ് കമ്മിൻസനു പുറമേ സ്കോട്ട് ബോളണ്ട് മൂന്നും മിച്ചൽ സ്റ്റാർക്ക് രണ്ടും വിക്കറ്റുകൾ നേടി. സ്‌കോർ: ഇന്ത്യ 180, 175; ഓസ്‌ട്രേലിയ 337, 19/0. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 1–1 എന്ന നിലയിലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News