ബോക്സിങ് ഡേ ടെസ്റ്റിൽ ഇന്ത്യയെ ഇടിച്ചിട്ട് ഓസീസ്

India vs Australia

മെൽബൺ ടെസ്റ്റിൽ കങ്കാരു പടക്ക് മുന്നിൽ കീഴടങ്ങി ഇന്ത്യ. 184 റൺസിന്റെ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. പരമ്പരയിലുടനീളം പരാജയമായ ഇന്ത്യൻ ബാറ്റിങ് മുൻനിരയാണ് പരാജയ കാരണം. ഒന്നാം ഇന്നിങ്സിൽ 474 റൺസ് നേടിയ ഓസീസിനെ പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തിൽ ഫോളോ ഓൺ നേരിടും എന്ന അവസ്ഥയിൽ നിന്ന് വാഷ്ങ്ടൺ സുന്ദറിന്റെ പിന്തുണയോടെ നിതീഷ് കുമാർ റെഡ്ഢി നേടിയ സെഞ്ച്വറിയുടെ മികവിൽ 234 റൺസ് നേടി.

രണ്ടാം ഇന്നിങ്സിൽ ഓസീസ് ബാറ്റിങ്ങ് നിരയെ വരിഞ്ഞു മുറുക്കാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചെങ്കിലും 10-ാം വിക്കറ്റിൽ ലയൺ-ബോളണ്ട് സഖ്യത്തിന്റെ മികവിൽ 9 വിക്കറ്റ നഷ്ടത്തിൽ 173 എന്ന നിലയിൽ നിന്നിരുന്ന ടീം 234 റൺസിലെത്തി.

Also Read: ഹോം മത്സരത്തിലെ പവര്‍ എവേയിലെത്തിയപ്പോള്‍ ചോര്‍ന്നു; ബ്ലാസ്റ്റേ‍ഴ്സ് വീണ്ടും പരാജയ വ‍ഴിയില്‍

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി 208 പന്തിൽ 84 റൺസ് നേടിയ ജെയ്സ്വാളും 104 പന്തിൽ 30 റൺസ്‍ നേടിയ ഋഷഭ് പന്തും മാത്രമാണ് രണ്ടക്കം കടന്നത്.

ഓസ്ട്രേലിയക്ക് വേണ്ടി പാറ്റ് കമ്മിൺസണൻും, സ്കോട്ട് ബോളണ്ടും മൂന്ന് വീതം വിക്കറ്റുകളും. നഥാൻ ലിയോൺ രണ്ടും ട്രാവിസ് ഹെഡ്, മിച്ചൽ സ്റ്റാർക്ക് എന്നിവർ ഓരോ വിക്കറ്റും വീതം വീഴ്ത്തി.

ജയത്തോടെ പരമ്പരയില്‍ ഓസ്ട്രേലിയ 2-1 ന് മുമ്പിലെത്തി. ഇതോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് ഓസ്ട്രേലിയ ഒരു പടി കൂടി അടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News