സിഡ്നിയിൽ അദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയയുടെ പേസ് ആക്രമണത്തിന് അതേ നാണയത്തിൽ മറുപടി പറഞ്ഞ് ഇന്ത്യൻ ബോളിങ് നിര. ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്ക് 4 റൺസ് ലീഡ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ബുംറ ബാറ്റിങ് തെരഞ്ഞെടുക്കുയായിരുന്നു. 185 റൺസാണ് ഒന്നാം ഇന്നിങ്സിൽ ഇന്ത്യ നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങയ ഒസ്ട്രേലിയക്ക് 181 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജും, പ്രസീദ് കൃഷ്ണയും മൂന്ന് വീതം വിക്കറ്റുകൾ നേടി. ബുംറയും, നിതീഷ് കുമാർ റെഡ്ഢിയും രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തിയപ്പോൾ ഓസ്ട്രേലിയ തകർന്നടിയുകയായിരുന്നു.
Also Read: ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ഹരിയാനയും സർവീസസും ചാമ്പ്യന്മാർ
ആദ്യ ദിനം അവസാനിച്ചത് നാടകീയ രംഗങ്ങളിലൂടെയായിരുന്നു. ഒന്നാം ദിനത്തിലെ അവസാന ഓവറിന്റെ അവസാന പന്തിൽ ഉസ്‌മാൻ ഖവാജയെ പുറത്താക്കി ക്യാപ്‌റ്റൻ ബുമ്ര പകർന്ന ഊർജം രണ്ടാം ദിനവും ഇന്ത്യൻ ബോളിങ് നിര തുടർന്നു.
രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് മേൽ വീണ്ടു ബോളണ്ട് പന്തുമായി അശനിപാതം പോലെ പതിക്കുകയായിരുന്നു. നാല് വിക്കറ്റ് നേടിയ ബോളണ്ടിന്റെ പന്തിൽ ഇന്ത്യൻ ഓപ്പണർമാർ കൂടാരം കയറി. 78 റണ്ടസിൽ നാല് വിക്കറ്റ് എന്ന നിലയിലെത്തിയ ഇന്ത്യയെ അല്പം മെച്ചപ്പെട്ട നിലയിലേക്കെത്താൻ സഹായിച്ചത്. ഋഷഭ് പന്ത് നടത്തിയ കടന്നാക്രമണമാണ്. 33 പന്തിൽ 61 റൺസ് നേടിയ പന്ത് മാത്രമാണ് ഇന്ത്യൻ ബാറ്റിങ് നിരയിൽ മെച്ചപ്പെട്ട സ്കോർ നേടിയത്.
രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 131 റൺസെന്ന നിലയിലാണ് ഇന്ത്യ. രവീന്ദ്ര ജഡേജയും, വാഷിങ്ടൺ സുന്ദറുമാണ് ക്രീസിൽ നിൽക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here