ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന മത്സരം സിഡ്നിയിൽ ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം അഞ്ച് മണിക്ക് ആരംഭിച്ചു. ടോസ് നേടിയ ഇന്ത്യൻ ടീം ബാറ്റിങ്ങ് തെരഞ്ഞെടുത്തു. പരമ്പരയിലെ ഇന്ത്യൻ ബാറ്റിങ് നിരയുടെ മോശം പ്രകടനം വൻ വിമർശനമാണ് ഉയർത്തുന്നത്. അതിനാൽ തന്നെ മാറ്റങ്ങളോടെയാണ് ഇന്ന് ഇന്ത്യൻ ടീം കളിക്കാനിറങ്ങിയിരിക്കുന്നത്.
ക്യാപ്റ്റൻ രോഹിത് ശര്‍മ സിഡ്‌നി ടെസ്റ്റ് കളിക്കുന്നില്ല എന്ന തീരുമാനം സെലക്ടര്‍മാരെ അറിയിച്ചതിനെ തുടർന്ന് ബുംറയാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നുത്. കളിക്ക് മുമ്പ് തന്നെ കോച്ചും ടീമുമായി അസ്വാരസ്യങ്ങൾ ഉണ്ട് എന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു.
Also Read: ഓള്‍ ഇന്ത്യ ഫെന്‍സിങ്ങ് അസോസിയേഷന്റെ 50ാം വാര്‍ഷികാഘോഷത്തിന് കണ്ണൂർ വേദിയായി
ആദ്യ ദിനത്തിലെ ആദ്യ സെഷൻ അവസാനിച്ചപ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 57 റൺസ് എന്ന നിലയിലാണ്. രോഹിത്തിന്റെ അഭാവത്തിൽ കെ എൽ രാഹുലും, ജയ്സ്വാളുമായിരുന്നു ഇന്നിങ്സ് ഓപ്പൺ ചെയ്തത്.
ജയ്സ്വാൾ 26 പന്തിൽ 10 റൺസും രാഹുൽ 14 പന്തിൽ 10 റൺസും എടുത്ത് പുറത്തായി. വൺഡൗണായി ഇറങ്ങിയ ഗിൽ ആദ്യ സെഷന്റെ അവസാന പന്തിൽ സ്മിത്തിന് ക്യാച്ച് നൽകി മടങ്ങി. 64 പന്തിൽ 20 റൺസാണ് ഗില്ലിന്റെ സമ്പാദ്യം. 51 പന്തിൽ 12 റൺസെടുത്ത കൊഹ്ലിയാണ് ക്രീസിൽ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here