ബോളണ്ട് എറിഞ്ഞിട്ടു; സിഡ്നിയിൽ തകർന്നടിഞ്ഞ് ഇന്ത്യ

Ind vs Aus

സിഡ്നി ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ടോസ് നേടിയ ക്യാപ്റ്റൻ ബുംറ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മ സിഡ്‌നി ടെസ്റ്റ് കളിക്കുന്നില്ല എന്ന തീരുമാനം സെലക്ടര്‍മാരെ അറിയിച്ചതിനെ തുടർന്നാണ് ബുംറ ഇന്ത്യൻ നിരയെ നയിക്കാനെത്തിയത്.

ബാറ്റിങ്ങിൽ തകർന്നടിഞ്ഞ ഇന്ത്യ 185 ന് ഓൾ ഔട്ടാകുകയാരുന്നു. ‌ഇന്ത്യക്ക് വേണ്ടി രോഹിത്തിന്റെ അഭാവത്തിൽ ജയ്സ്വാളിനൊപ്പം ഓപ്പണിങ് ഇറങ്ങിയത് കെ എൽ രാഹുലായിരുന്നു. ബോളണ്ടിന്റെ നേതൃത്വത്തിലായിരുന്നു ഓസീസിന്റെ ബോളിങ് ആക്രമണം. 20 ഓവർ എറിഞ്ഞ ബോളണ്ട് 31 റൺസ് വിട്ടുകൊടുത്ത് 4 വിക്കറ്റ് പിഴുതു. എട്ടോവറുകൾ മെയ്ഡനായിരുന്നു.

Also Read: ഓള്‍ ഇന്ത്യ ഫെന്‍സിങ്ങ് അസോസിയേഷന്റെ 50ാം വാര്‍ഷികാഘോഷത്തിന് കണ്ണൂർ വേദിയായി

മിച്ചൽ സ്റ്റാർക്ക് മൂന്നും, കമ്മിൻസ് രണ്ടും, ലിയോൺ ഒരു വിക്കറ്റും ഓസ്ട്രേലിയക്ക് വേണ്ടി നേടി. ഇന്ത്യൻ ബാറ്റിങ് നിരയിൽ 98 പന്തിൽ 40 റൺസടിച്ച ഋഷഭ് പന്താണ് ഇന്ത്യൻ നിരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ ഒൻപത് റൺസെന്ന നിലയിലാണ്. ഓപ്പണർ ഉസ്മാൻ ഖവാജയുടെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. ഇന്ത്യക്കായി ബുംറയാണ് വിക്കറ്റ് നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News