ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; ആദ്യ മത്സരത്തിനൊരുങ്ങി ഇന്ത്യ, എതിരാളികള്‍ ഓസ്‌ട്രേലിയ

ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ രണ്ടാം ദിനം പ്രാഥമിക റൗണ്ടില്‍ ആദ്യമത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. കരുത്തരായ ഓസ്‌ട്രേലിയയാണ് എതിരാളികള്‍. റാങ്കിങ്ങില്‍ ഏറെ മുന്നിലുള്ള ഓസ്‌ട്രേലിയുമായി പോരാട്ടത്തിനിറങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് ഈ മത്സരം അത്ര എളുപ്പമാവില്ല. കഴിഞ്ഞതവണ ഏഷ്യന്‍ കപ്പിന്റെ ആദ്യ റൗണ്ട് കടക്കാന്‍ കഴിയാതെ നിരാശരായി ഇന്ത്യയ്ക്ക് മടങ്ങേണ്ടി വന്നിരുന്നു.

ALSO READ: ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു; ജയിച്ചു തുടങ്ങി ഖത്തര്‍

എന്നാല്‍ സമീപകാലത്ത് മികച്ച പ്രകടനങ്ങളാണ് ഇന്ത്യ കാഴ്ചവച്ചിരിക്കുന്നത്. ഫിഫ റാങ്കിങ്കില്‍ ഉണ്ടായ മുന്നേറ്റവും ഇപ്രാവശ്യം ഇന്ത്യന്‍ ടീമിന് കരുതാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. നാലു ടീമുകള്‍ വീതമുള്ള ആറ് ഗ്രൂപ്പുകളിലായാണ് പ്രാധമിക റൗണ്ടിലെ മത്സരങ്ങള്‍. ഓാസ്‌ട്രേലിയയിക്കൊപ്പം ഉസ്‌ബെക്കിസ്ഥാന്‍, സിറിയ എന്നീ ടീമുകള്‍ ഉള്‍പ്പെടുന്ന ബി ഗ്രൂപ്പിലാണ് ഇന്ത്യയുടെ സ്ഥാനം. ഏഷ്യന്‍ വന്‍കരയില്‍ തങ്ങളുടെ സ്ഥാനം എവിടെയെന്ന് അറിയാന്‍ ഇന്നത്തെ മത്സരത്തെക്കാള്‍ നല്ലൊരവസരം ഇന്ത്യന്‍ ടീമിനുണ്ടാവില്ല..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News