ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരായ 46 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി ഇന്ത്യ. ഇന്ത്യന്‍ പേസില്‍ വട്ടംകറങ്ങുകയായിരുന്നു ഓസ്‌ട്രേലിയ. ടോസ് നേടി ഇന്ത്യൻ ക്യാപ്റ്റൻ ബൂമ്ര ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 150 റൾസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 104 റൺസിന് പുറത്താകുകയായിരുന്നു. ഇന്ത്യൻ ക്യാപ്റ്റന്‍ ബൂമ്ര നയിച്ച പേസ് ആക്രമണത്തില്‍ ഓസീസ് ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു. ഓസീസി നിലയില്‍ ആകെ പിടിച്ചുനിന്നത് മിച്ചല്‍ സ്റ്റാര്‍ക്ക് മാത്രമായിരുന്നു. 112 പന്ത് നേരിട്ട സ്റ്റാര്‍ക്ക് 26 റൺസ് നേടിയ സ്റ്റാര്‍ക്കാണ് ഓസ്ട്രേലിയന്‍ നിരയിലെ ടോപ് സ്കോറര്‍.
Also Read: സന്തോഷ് ട്രോഫിയിൽ ലക്ഷദ്വീപിനെ ഗോൾമഴയിൽ മുക്കി കേരളം; ജയം പത്ത് ഗോളിന്
18 ഓവറില്‍ 30 റണ്‍സ് വഴങ്ങി ബൂമ്രി അഞ്ചുവിക്കറ്റ് നേടി. 79-ല്‍ ഒന്‍പത് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്നിരുന്ന ഓസ്‌ട്രേലിയയെ പത്താം വിക്കറ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും ചേര്‍ന്നാണ് 100 കടത്തിയത്. അരങ്ങേറ്റതാരം ഹര്‍ഷിത് റാണ 3 വിക്കറ്റ് നേടി. ആകെ ബോള്‍ ചെയ്ത 51 ഓവറില്‍ 18 ഓവറും മെയ്ഡനായിരുന്നു.
Also Read: വീരുവിന്റെ മകൻ ഡബിൾ വീരു; ഇരട്ട സെഞ്ച്വറിയുമായി വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ
ഇന്നലെ കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയിലായിരുന്നു ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി അരങ്ങേറ്റ കളിക്കാരനായ നിതീഷ് കുമാർ റെഡ്ഡിയും ഋഷഭ് പന്തുമാണ് പിടിച്ചുനിന്നത്. നിതീഷ് കുമാർ റെഡ്ഡി 59 പന്തിൽ 41 റൺസ് നേടി പന്ത് 78 പന്തിൽ 37 റൺസ് നേടി. ഓസ്ട്രേലിയക്കായി ഹാസിൽവുഡ് നാലും മിച്ചൽ സ്റ്റാർക്ക്, മിച്ചൽ മാർഷ്, കമ്മിൻസ് എന്നിവർ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗ് തിഞ്ഞൈടുത്ത് ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ ഓസീസ് പേസ് നിരയ്ക്ക് മുന്നില്‍ വീണപ്പോള്‍ പകച്ച ആരാധകര്‍ക്ക് തിരിച്ചും പേസിലൂടെ ആവേശം പകര്‍ന്നിരിക്കുകയാണ് ടീം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here