ഇന്ത്യ – ഓസ്‌ട്രേലിയ ഏകദിന പരമ്പര ഇന്ത്യയ്ക്ക്

ഇന്ത്യ – ഓസ്‌ട്രേലിയ ഏകദിന പരമ്പര ഇന്ത്യയ്ക്ക്. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ 99 റണ്‍സിന് ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു. 317 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 217 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി.

ഇന്ത്യയ്ക്ക് വേണ്ടി ആര്‍ അശ്വിനും, രവീന്ദ്ര ജഡേജയും 3 വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ശുഭ്മാന്‍ ഗില്ലും ശ്രേയസ്സ് അയ്യരും സെഞ്ച്വറി നേടിയിരുന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-0 ന് മുമ്പിലെത്തി.

Also Read: സൗദി ദേശീയ ദിനാഘോഷം; ഡാൻസ് കളിക്കുന്ന നെയ്മറുടെ വീഡിയോ വൈറലാകുന്നു

മഴയെ തുടര്‍ന്നു രണ്ടാം തവണയും മത്സരം അല്‍പ്പനേരം നിര്‍ത്തിവച്ചു. പിന്നാലെയാണ് മത്സരം വീണ്ടും ആരംഭിച്ചത്. സമയം നഷ്ടമായതിനാല്‍ ഓസ്‌ട്രേലിയയുടെ വിജയ ലക്ഷ്യം 33 ഓവറില്‍ 317 റണ്‍സായി പുനര്‍ നിര്‍ണയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് സ്വന്തമാക്കിയത്.

Also Read: തെളിയുന്നത് കെ- റെയിലിന്റെ ആവശ്യകത: മന്ത്രി വി അബ്ദുറഹിമാന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration