വന്‍മതിലാകാന്‍ യശസ്വിയും രാഹുലും; കങ്കാരുക്കളുടെ ചങ്കിടിപ്പേറ്റി ഇന്ത്യന്‍ ലീഡ്

yashasvi-jaiswal-kl-rahul-india-vs-australia

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടൂർണമെൻ്റിലെ ആദ്യ ടെസ്റ്റില്‍ കങ്കാരുക്കള്‍ക്കെതിരെ ലീഡുയര്‍ത്തി ഇന്ത്യ. പെര്‍ത്തില്‍ രണ്ടാം ദിവസം സ്റ്റമ്പ് എടുക്കുമ്പോള്‍ 218 റണ്‍സിന്റെ ലീഡാണ് ഇന്ത്യയ്ക്ക്. സെഞ്ചുറിക്കരികെ (90) യശസ്വി ജയ്‌സ്വാളും അര്‍ധ ശതകം (62) നേടി കെഎല്‍ രാഹുലും ക്രീസിലുണ്ട്.

ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 150 റണ്‍സ് നേടിയിരുന്നു. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് 104 റണ്‍സില്‍ ഒതുങ്ങി. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് സ്‌കോര്‍ വിക്കറ്റ് നഷ്ടപ്പെടാതെ 172 റണ്‍സ് ആണ്.

Read Also: പേസില്‍ ഓസീസിനെ പൂട്ടി ഇന്ത്യ; 46 റൺസിന്റെ ലീഡ്

18 ഓവറില്‍ 30 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റെടുത്ത ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയാണ് കങ്കാരുക്കളുടെ കഥ കഴിച്ചത്. അരങ്ങേറ്റ താരം ഹര്‍ഷിത് റാണ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും നേടി. ഓസീസ് ബാറ്റിങ് നിരയില്‍ കാര്യമായ ചെറുത്തുനില്‍പ്പുകളുണ്ടായില്ല.

News Summary: India have taken a commanding lead against Australia in the first Test of the Border Gavaskar Trophy tournament. India are leading by 218 runs at stumps on the second day in Perth.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News