പടുകൂറ്റന്‍ ലീഡുമായി ഇന്ത്യ; രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു, കോലിക്കും സെഞ്ചുറി

virat-kohli-perth-test

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടൂര്‍ണമെന്റിലെ ആദ്യ ടെസ്റ്റില്‍ കങ്കാരുക്കള്‍ക്കെതിരെ പടുകൂറ്റന്‍ ലീഡുമായി ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഓപണര്‍ യശസ്വി ജയ്സ്വാളിന് പുറമെ വിരാട് കോലിയും സെഞ്ചുറി നേടി. ആറ് വിക്കറ്റ് നഷ്ടത്തില്‍ 487 റണ്‍ ആണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ നേടിയത്.

533 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്. കോലി (100), അരങ്ങേറ്റ താരം നിതിഷ് കുമാര്‍ റെഡ്ഢി (38) എന്നിവരായിരുന്നു ഡിക്ലയര്‍ ചെയ്യുമ്പോള്‍ ക്രീസില്‍. അതേസമയം, റിഷഭ് പന്ത് നിരാശപ്പെടുത്തി. ഓപണര്‍ യശസ്വി ജയ്‌സ്വാള്‍ 161ഉം കെഎല്‍ രാഹുല്‍ 77ഉം റണ്‍സെടുത്തു. ദേവ്ദത്ത് പടിക്കല്‍ 25 റണ്‍സാണെടുത്തത്. അരങ്ങേറ്റതാരം ധ്രുവ് ജുറെലിനും തിളങ്ങാനായില്ല. നഥാന്‍ ല്യോന്‍ രണ്ട് വിക്കറ്റെടുത്തു.

Read Also: ഇന്ത്യന്‍ യശസ്സുയര്‍ത്തി യശസ്വിയുടെ ശതകം; ഓസീസിനെതിരെ ശക്തമായ നിലയില്‍ തുടരുന്നു

ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 150 റണ്‍സ് നേടിയിരുന്നു. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് 104 റണ്‍സില്‍ ഒതുങ്ങി. 18 ഓവറില്‍ 30 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റെടുത്ത ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയാണ് കങ്കാരുക്കളുടെ കഥ കഴിച്ചത്. അരങ്ങേറ്റ താരം ഹര്‍ഷിത് റാണ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും നേടി. ഓസീസ് ബാറ്റിങ് നിരയില്‍ കാര്യമായ ചെറുത്തുനില്‍പ്പുകളുണ്ടായിരുന്നില്ല.

Key words: Keywords- virat kohli, Jaiswal, india at Australia, nathan lyon, india vs australia live

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration