നിറം മങ്ങിയ പ്രകടനവുമായി ഇന്ത്യൻ ക്യാപ്റ്റൻ വീണ്ടും ആരാധകരെ നിരാശപ്പെടുത്തുമ്പോൾ, ബോക്സിങ് ഡേ ടെസ്റ്റിൽ മികച്ച സ്കോറുയർത്തി ഓസീസ്. ഒന്നാം ഇന്നിങ്സിൽ 474 റൺസാണ് ഓസീസ് നേടിയത്. സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ സെഞ്ച്വറി 197 പന്തിൽ 140 റൺസ്, അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസ്, ലബുഷെയ്ൻ, ഉസ്മാൻ ഖവാജ എന്നിവരുടെ അർധ സെഞ്ച്വറി കണ്ടെത്തിയ 49 റൺസ് നേടിയ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസൺ എന്നിവരുടെ മികവിലാണ് ഒന്നാം ഇന്നിങ്സിൽ മികച്ച സ്കോറിലേക്ക് ഓസീസ് എത്തിയത്.
13 ഫോറുകളും മൂന്ന് സിക്സറുകളും ഉൾപ്പെടുന്നതാണ് സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറി. നേരത്തെ ഗാബ ടെസറ്റിലും മൂന്നക്കം കണ്ടെത്തിയിരുന്ന താരത്തിന്റെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയാണിത്. ഇന്ത്യക്ക് വേണ്ടി ബുംമ്ര , ജഡേജ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ആകാശ് ദീപ് രണ്ടും സുന്ദർ ഒന്നും വിക്കറ്റുകൾ നേടി.
Also Read: സന്തോഷ്ട്രോഫി: കശ്മീരും കടന്ന് സെമിയിലേക്കെത്താൻ കേരളം ഇന്ന് കളത്തിൽ
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ നിരയിൽ ഓപ്പണിങ് ചെയ്തത് യശസ്വി ജയ്സ്വാളും, ക്യാപ്റ്റൻ രോഹിത്ശർമയമായിരുന്നു. ഒപ്പണിങ് സ്ലോട്ടിലേക്ക് തിരികെയെത്തിയെങ്കിലും നിരാശാജനകമായി പ്രകടനമാണ് വീണ്ടും ക്യാപ്റ്റന്റെ ഭാഗത്തുനിന്നുണ്ടായത്. അഞ്ച് പന്തിൽ മൂന്ന് റൺസ് മാത്രമാണ് രോഹിത് നേടിയത്. ഇത് വരെ ഈ പരമ്പരയിൽ കളിച്ച അഞ്ച് ഇന്നിങ്‌സുകളിൽ നിന്നായി 22 റൺസ് മാത്രമാണ് രോഹിത്തിന്റെ സമ്പാദ്യം.
Also Read: ബോക്സിങ് ഡേയിൽ അഗ്രസീവ്നെസ് കൂടിപ്പോയി; കോഹ്‌ലിക്ക് പിഴ ചുമത്തി ഐസിസി
നിലവിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് എന്ന നിലയിലാണ് ഇന്ത്യ. രോഹിത്ശർമയെ കൂടാതെ 42 പന്തിൽ 24 റൺസ് നേടിയ കെ എൽ രാഹുലിനെയാണ് ഇന്ത്യക്ക് നഷ്ടമായത്. 55 പന്തിൽ 33 റൺസ് നേടിയ ജയ്സ്വാളും, 15 പന്തിൽ 3 റൺസ് നേടിയ കൊഹ്ലിയുമാണ് ക്രീസിലുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here