നവംബര്‍ 22ന് പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയുടെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കാന്‍ രോഹിത് ശര്‍മയുണ്ടാകില്ല. രണ്ടാമത്തെ കുഞ്ഞ് പിറന്നതിനെ തുടർന്ന് അദ്ദേഹം ഇന്ത്യൻ ടീമിനൊപ്പം ചേരുന്നത് വൈകുന്നതിനാലാണിത്. ഡിസംബര്‍ ആറിന് അഡലെയ്ഡില്‍ ആരംഭിക്കുന്ന ഡേ-നൈറ്റ് ടെസ്റ്റിന് മുന്നോടിയായി അദ്ദേഹം ടീമില്‍ ചേരും.
പെര്‍ത്ത് ടെസ്റ്റ് തനിക്ക് നഷ്ടമാകുമെന്ന് രോഹിത് ബിസിസിഐയെയും ദേശീയ സെലക്ടര്‍മാരെയും മുന്‍കൂട്ടി അറിയിച്ചിരുന്നു. കുട്ടിയുടെ ജനനം അടിസ്ഥാനമാക്കി അവസാന നിമിഷം യാത്ര ചെയ്യാനുള്ള ഓപ്ഷന്‍ അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു. ആദ്യ ടെസ്റ്റിന് ഒരാഴ്ച മുമ്പാണ് ഭാര്യ റിതിക രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്.
Read Also: ഗില്ലിനും രാഹുലിനും പരുക്ക്; ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റില്‍ ഈ മലയാളി താരം ടീമിലേക്ക്
പെര്‍ത്തില്‍ രോഹിതിന്റെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കും. എഡ്ജ്ബാസ്റ്റണില്‍ നടന്ന 2021-22ലെ രണ്ട് ഭാഗങ്ങളുള്ള ഇംഗ്ലണ്ട് പര്യടനത്തിന്റെ അഞ്ചാം ടെസ്റ്റിന് ബുംറ ഇന്ത്യയെ നയിച്ചിട്ടുണ്ട്. അന്ന് രോഹിത്തിന് കൊവിഡ് -19 സ്ഥിരീകരിക്കുകയായിരുന്നു. ടോപ്പ് ത്രീയില്‍ രണ്ട് അംഗങ്ങളില്ലാതെയാണ് ഇന്ത്യ ആദ്യ ടെസ്റ്റിന് ഒരുങ്ങുന്നത്. മൂന്നാം നമ്പറിൽ ഇറങ്ങുന്ന ശുഭ്മാന്‍ ഗില്ലിന് പെരുവിരലിന് ഒടിവാണ്. രോഹിതിന്റെ അഭാവത്തില്‍ യശസ്വി ജയ്സ്വാളിനൊപ്പം ഓപ്പണ്‍ ചെയ്യാന്‍ കെഎല്‍ രാഹുലും ടെസ്റ്റിൽ അരങ്ങേറിയിട്ടില്ലാത്ത അഭിമന്യു ഈശ്വരനുമാണ് രണ്ട് പ്രധാന താരങ്ങള്‍. ദേവദത്ത് പടിക്കലിനും സാധ്യതയുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here