ഓവലില്‍ തീപാറും, ഇന്ത്യ-ഓസീസ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

ഇന്ത്യ-ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇംഗ്ലണ്ടിലെ ഓവലില്‍ ബുധനാ‍ഴ്ച തുടക്കമാകും. ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് മൂന്നിനാണ് കളി ആരംഭിക്കുന്നത്. ജൂണ്‍ 7 മുതല്‍ 11 വരെയാണ് മത്സരം നടക്കുക. മഴ കളി തടസപ്പെടുത്തിയാൽ ജൂൺ 12 റിസർവ് ദിനമായി നിശ്ചയിച്ചിട്ടുണ്ട്. മഴമൂലം കളി പൂർണമായി ഉപേക്ഷിച്ചാൽ ഇരു ടീമുകളേയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.

വമ്പന്മാര്‍ തമ്മിലുള്ള തീപാറും പോരാട്ടം തന്നെയായിരിക്കും ഓവലില്‍ നടക്കുക. ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ആര്‍ക്കും മേല്‍ക്കൈ ഇല്ല എന്നുള്ളതാണ് ആരാധകരുടെ ആവേശം വര്‍ധിപ്പിക്കുന്നത്. ഫോമിലുള്ള ശുഭ്മാന്‍ ഗില്‍, വിരാട് കൊഹ്ലി, അജിന്‍ക്യ രഹാനെ, ഋതുരാജ് ഗെയ്ക്വാദ് മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് പ്രാക്ടീസിനിടെ കൈവിരലിന് പരുക്കേറ്റത് ആശങ്കയ്ക്ക് ഇടയാക്കി. ഇന്ത്യന്‍ ബൗളിങ് നിരയുടെ കുന്തമുനയായിരുന്ന ജസ്പ്രീത് ബുമ്രയുടെ അസാന്നിധ്യം  ടീമിന് നഷ്ടമാണെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.

ALSO READ: പ്രാർത്ഥനക്ക് സമയമായി; അമേരിക്കയിലെ തെരുവിൽ നമസ്ക്കരിക്കുന്ന ക്രിക്കറ്റ് താരത്തിൻ്റെ ദൃശ്യങ്ങൾ വൈറൽ

മറുവശത്ത് ഓസീസ് സ്‌ക്വാഡും സുശക്തം. ബാറ്റിംഗില്‍ ഫോമിലല്ലാത്ത ഡേവിഡ് വാര്‍ണര്‍ കളിക്കും എന്ന് ഉറപ്പായപ്പോള്‍ ഉസ്‌മാന്‍ ഖവാജയായിരിക്കും ഓപ്പണിംഗ് പങ്കാളി. പിന്നാലെ മാര്‍നസ് ലബുഷെയ്‌നും സ്റ്റീവ് സ്‌മിത്തും ട്രാവിഡ് ഹെഡും വരുന്ന ബാറ്റിംഗ് നിരയില്‍ ഐപിഎല്ലില്‍ ഫോമിലായിരുന്ന കാമറൂണ്‍ ഗ്രീനിന്‍റെ ഓള്‍റൗണ്ട് കരുത്തും ശ്രദ്ധേയം. പരിക്കേറ്റ് ജോഷ് ഹേസല്‍വുഡ് പുറത്തായെങ്കിലും മിച്ചല്‍ സ്റ്റാര്‍ക്കും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും നയിക്കുന്ന പേസ് നിരയിലേക്ക് സ്കോട്ട് ബോളണ്ട് എത്തുമ്പോള്‍ ഇന്ത്യന്‍ ബാറ്റര്‍മാക്ക് പിടിപ്പത് പണിയാകും എന്നുറപ്പാണ്. പേസിനെ തുണയ്‌ക്കുന്ന പുല്ലുള്ള പിച്ചാണ് ഓവലില്‍ കലാശപ്പോരിനായി തയ്യാറാക്കിയിരിക്കുന്നത് എന്നാണ് അവിടെ നിന്നുള്ള ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്‌കട്ട്, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍).

ഓസീസ് സ്‌ക്വാഡ്: പാറ്റ് കമ്മിന്‍സ്(ക്യാപ്റ്റന്‍), സ്കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ് ഹാരിസ്, മൈക്കല്‍ നെസര്‍, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍, നേഥന്‍ ലിയോണ്‍, ടോഡ് മര്‍ഫി, സ്റ്റീവന്‍ സ്‌മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഡേവിഡ് വാര്‍ണര്‍.

ALSO READ: അരിക്കൊമ്പൻ കന്യാകുമാരിയിലേക്ക് സഞ്ചരിക്കാൻ സാധ്യത, പൂര്‍ണ ആരോഗ്യവാന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News