ചെന്നൈ ടെസ്റ്റ്: ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു; ആകാശ്ദീപും ബുംറയും സിറാജും ടീമിൽ

ind-ban

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റുചെയ്യുന്നു. ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നീ പേസർമാരെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. സ്പിന്നർമാരായി അശ്വിനും ജഡേജയും ടീമിലുണ്ട്. രോഹിത് ശർമ്മയും യശസ്വി ജയ്സ്വാളുമാണ് ഓപ്പണർമാർ.

ടോസ് ലഭിച്ചിരുന്നെങ്കിൽ താനും ആദ്യം ഫീൽഡ് ചെയ്യുമായിരുന്നുവെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു. സാഹചര്യങ്ങൾ വെല്ലുവിളി നിറഞ്ഞതായിരിക്കും. ഞങ്ങൾ നന്നായി തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. വരാനിരിക്കുന്ന 10 ടെസ്റ്റുകൾ നോക്കുമ്പോൾ അവ വളരെ പ്രധാനപ്പെട്ടതാണ്. ഒരാഴ്ച മുമ്പാണ് ചെന്നൈയിൽ വന്നത്. ഇവിടുത്തെ സാഹചര്യങ്ങൾ പരമാവധി മനസിലാക്കിയിട്ടുണ്ടെന്നും രോഹിത് പറഞ്ഞു.

വിക്കറ്റിൽ ഈർപ്പം ഉണ്ടെന്നും സാഹചര്യങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെന്നും ബംഗ്ലാദേശ് ക്യാപ്റ്റൻ നജ്മുൽ ഹൊസൈൻ ഷാൻ്റോ പറഞ്ഞു. ഇത് ഹാർഡ് പിച്ചാണ്, ആദ്യ സെഷനിൽ സീമർമാർക്കും തിളങ്ങാനാകും. പാകിസ്ഥാനെതിരായ പരമ്പര തങ്ങൾക്ക് ആത്മവിശ്വാസം നൽകിയെന്നും ഷാന്‍റോ പറയുന്നു. പരിചയസമ്പന്നരും ചെറുപ്പക്കാരും ഒത്തിണങ്ങിയ ടീമാണ് ബംഗ്ലാദേശിന്‍റേത്. പാക്കിസ്ഥാനെതിരെ അവസാനം കളിച്ചതുപോലെ മൂന്ന് സീമർമാരും രണ്ട് ഓൾറൗണ്ടർമാരുമായാണ് കളിക്കുന്നതെന്നും ബംഗ്ലാദേശ് നായകൻ പറഞ്ഞു.

ഇന്ത്യ, ബംഗ്ലാദേശ് ടീമുകൾ ചുവടെ

ബംഗ്ലാദേശ്: 1 ഷാദ്മാൻ ഇസ്ലാം, 2 സക്കീർ ഹസൻ, നജ്മുൽ ഹുസൈൻ ഷാൻ്റോ (ക്യാപ്റ്റൻ), 4 മൊമിനുൾ ഹഖ്, 5 മുഷ്ഫിഖുർ റഹിം, 6 ഷാക്കിബ് അൽ ഹസൻ, 7 ലിറ്റൺ ദാസ് (വിക്കറ്റ്), 8 മെഹിദി ഹസൻ മിറാസ്, 9 ഹസൻ മഹ്മൂദ്, 10 നഹിദ് റാണ , 11 തസ്കിൻ അഹമ്മദ്

Also Read- കപ്പടിച്ചു മോനെ! പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം കൊല്ലം സെയിലേഴ്‌സിന്

ഇന്ത്യ: 1 രോഹിത് ശർമ (ക്യാപ്റ്റൻ), 2 യശസ്വി ജയ്‌സ്വാൾ, 3 ശുഭ്മാൻ ഗിൽ, 4 വിരാട് കോഹ്‌ലി, 5 കെഎൽ രാഹുൽ, 6 ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), 7 രവീന്ദ്ര ജഡേജ, 8 ആർ അശ്വിൻ, 9 ജസ്പ്രീത് ബുംറ, 10 ആകാശ് ദീപ്, 11 മുഹമ്മദ് സിറാജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News