ഇന്ത്യക്കെതിരായ ഒന്നാം ടി20 യിൽ ബം​ഗ്ലാ​ദേശിന് വൻ തകർച്ച

India Vs Bangladesh T20

ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യിൽ ടോസ് ലഭിച്ച ഇന്ത്യ ആദ്യം ബൗളിങ് തിരഞ്ഞെടുത്തു. മായങ്ക് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരുടെ ടി20 അരങ്ങേറ്റ മത്സരമാണിത്. 11 ഓവർ പിന്നിടുമ്പോൾ ബം​ഗ്ലാദേശ് 72 റൺസിന് 5 വിക്കറ്റ് എന്ന നിലയിലാണ്. ആദ്യ ഓവറിൽ തന്നെ ലിറ്റൺ ദാസിനെ അർഷദീപ് സിങ് കൂടാരം കയറ്റി. ഇന്ത്യക്കായി അർഷദീപ് സിങ്ങ്, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. മായങ്ക് യാദവ് ഒരു വിക്കറ്റും നേടിയിട്ടുണ്ട്.

Also Read: വനിതാ ടി20 ലോകകപ്പില്‍ പാകിസ്ഥാനെ തറപറ്റിച്ച് ഇന്ത്യ; ജയം ആറ് വിക്കറ്റിന്

അഭിഷേക് ശര്‍മയ്‌ക്കൊപ്പം മലയാളിതാരം സഞ്ജു സാംസണാണ് ഇന്ത്യക്കായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. മുന്ന് മത്സരങ്ങളുൾപ്പെടുന്ന പരമ്പരയിലെ ആദ്യത്തെ മത്സരമാണ് ഇന്ന് ​​ഗ്വാളിയോറിൽ നടക്കുന്നത്.

പ്ലേയിം​​ഗ് ഇലവൻ

ഇന്ത്യ: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, മായങ്ക് യാദവ്.

ബംഗ്ലാദേശ്: ലിറ്റണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), പര്‍വേസ് ഹൊസൈന്‍ ഇമോന്‍, തൗഹിദ് ഹൃദോയ്, മഹ്മൂദുള്ള, ജാക്കര്‍ അലി, മെഹിദി ഹസന്‍ മിറാസ്, റിഷാദ് ഹൊസൈന്‍, ടസ്‌കിന്‍ അഹമ്മദ്, മുസ്താഫിസുര്‍ റഹ്മാന്‍, ഷോറിഫുള്‍ ഇസ്ലാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News