ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സ് പൂർത്തിയാകുമ്പോൾ ഇന്ത്യ ശക്തമായ നിലയിൽ. രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 81 റൺസെടുത്തു. ഇതോടെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയുടെ ലീഡ് 308 റൺസായി ഉയർന്നു. ഒന്നാം ഇന്നിങ്സിൽ 376 റൺസായിരുന്നു ഇന്ത്യ നേടിയത്. ഹസൻ മഹ്മുദ് അഞ്ച് വിക്കറ്റ് നേടി.
അതേസമയം ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശ് 149 റൺസിൽ എല്ലാവരും പുറത്തായി. ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഇന്ത്യൻ ബൗളർമാർക്ക് വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല. 32 റൺസെടുത്ത ഷക്കീബ് അൽ ഹസൻ ആയിരുന്നു ബംഗ്ലാദേശ് നിരയിലെ ടോപ് സ്‌കോറർ. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംമ്ര നാല് വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.
ALSO READ : മൈതാനത്ത് മലയാളി താരങ്ങളുടെ ആറാട്ട്; ഐഎസ്എല്ലിൽ പഞ്ചാബിന് തകർപ്പൻ ജയം
രണ്ടാം ഇന്നിംഗ്സിലും ഇന്ത്യയുടെ മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തി. യശസ്വി ജയ്സ്വാൾ 10, രോഹിത് ശർമ അഞ്ച്, വിരാട് കോഹ്‍ലി 17 എന്നിങ്ങനെ സ്കോറുമായി മടങ്ങി. ശുഭ്മൻ ഗിൽ 33 റൺസോടെയും റിഷഭ് പന്ത് 12 റൺസോടെയും ക്രീസിലുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here