ബം​ഗ്ലാകടുവകളെ ചുരുട്ടിക്കെട്ടി ഇന്ത്യൻ ബോളർമാർ

India Vs Bangladesh T20

​​​ഗ്വാളിയോർ:  ഗ്വാളിയോറിൽ ​ഇന്ത്യൻ ബോളർമാർ ​ഗർജിച്ചപ്പോൾ പൂച്ചകളായി ബം​ഗ്ലാദേശ് ബാറ്റ്സ്മാൻമാർ. ആദ്യ ടി20യിൽ 19.5 ഓവറിൽ 127 റൺസിന് ബം​ഗ്ലാദേശ് ഓൾ ഔട്ടായി. ഇന്ത്യക്കായി അർഷദീപ് സിങും, വരുൺ ചക്രവർത്തിയും 3 വിക്കറ്റ് വീതം വീഴ്ത്തി. ടോസ് ലഭിച്ച ഇന്ത്യൻ ടീം ബൗളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. 32 ബോളിൽ 35 റൺസെടുത്ത മെഹിദി ഹസന്‍ മിറാസാണ് ബം​ഗ്ലാദേശിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ബം​ഗ്ലാദേശ് നിരയിൽ ആറ് ബാറ്റ്സ്മാൻമാർ രണ്ടക്കം കാണാതെ പുറത്തായി.

Also Read: സ്റ്റമ്പിങ് ഒഴിവാക്കാനുള്ള ശ്രമത്തിനിടെ വീണ് പരുക്കേറ്റു; വിജയത്തിന് തൊട്ടുമുമ്പ് കണ്ണീരോടെ മൈതാനം വിട്ടു, നൊമ്പരമായി ഹര്‍മന്‍പ്രീത്

ഹർദിക് പാണ്ഡ്യയും, മായങ്ക് യാദവും, വാഷിങ്ടൺ സുന്ദറും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യക്കായി ഓപ്പണിങ് ഇറങ്ങുക മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശർമ്മയുമാണ്. 3.4 ഓവറിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 43 റൺസെടുത്തിട്ടുണ്ട്. സഞ്ജുസാംസണും ക്യാപ്റ്റൻ സൂര്യകുമാർ യാ​ദവുമാണ് ക്രീസിലുള്ളത്.

Also Read: വനിതാ ടി20 ലോകകപ്പില്‍ പാകിസ്ഥാനെ തറപറ്റിച്ച് ഇന്ത്യ; ജയം ആറ് വിക്കറ്റിന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News