ബംഗ്ലാക്കടുവകളെ അടിച്ചൊതുക്കി ഇന്ത്യ

T20

ബംഗ്ലാദേശിനെതിരായ ആദ്യ ടി20 യിൽ ഇന്ത്യയിൽ തകർപ്പൻ ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബോള് ചെയ്ത ഇന്ത്യ 127 റൺസെടുത്ത ബംഗ്ലാദേശിനെ ഓൾ ഔട്ടാക്കി. 16 പന്തില്‍ 39 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ആദ്യ ടി20യിൽ 19.5 ഓവറിൽ 127 റൺസിന് ബം​ഗ്ലാദേശ് ഓൾ ഔട്ടായി. ഇന്ത്യക്കായി അർഷദീപ് സിങും, വരുൺ ചക്രവർത്തിയും 3 വിക്കറ്റ് വീതം വീഴ്ത്തി. ടോസ് ലഭിച്ച ഇന്ത്യൻ ടീം ബൗളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. 32 ബോളിൽ 35 റൺസെടുത്ത മെഹിദി ഹസന്‍ മിറാസാണ് ബം​ഗ്ലാദേശിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ബം​ഗ്ലാദേശ് നിരയിൽ ആറ് ബാറ്റ്സ്മാൻമാർ രണ്ടക്കം കാണാതെ പുറത്തായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News