ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. കളി അവസാനിക്കുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സെന്ന നിലയിലാണ്. തുടക്കത്തില്‍ പതറിയെങ്കിലും പിന്നീട് രോഹിത്- ജഡേജ സഖ്യവും പിന്നീട് ജഡേജ- സര്‍ഫറാസ് സഖ്യവും ഇന്ത്യയെ കരകയറ്റി.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ സെഞ്ച്വറിയും സര്‍ഫറാസ് ഖാന്റെ അവിസ്മരണീയ അര്‍ധ സെഞ്ച്വറിയും ഇന്ത്യക്ക് കരുത്ത് നല്‍കി. 196 പന്തില്‍ 14 ഫോറും മൂന്ന് സിക്സും സഹിതം രോഹിത് 131 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. 11ാം ടെസ്റ്റ് സെഞ്ച്വറിയാണ് രോഹിത് കുറിച്ചത്. 212 പന്തുകള്‍ നേരിട്ട് 110 റണ്‍സുമായി ജഡേജ പുറത്താകാതെ നില്‍ക്കുന്നു. 1 റണ്ണുമായി കൂടെ. ടോസ് നേടി ഇന്ത്യ ബാറ്റിങിനു ഇറങ്ങുകയായിരുന്നു.
Also Read: സെഞ്ച്വറിയടിച്ച് നായകന്‍; ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടം
യശസ്വി ജയ്സ്വാള്‍ (10), ശുഭ്മാന്‍ ഗില്‍ (0), രജത് പടിദാര്‍ എന്നിവരാണ് പുറത്തായത്. ഇംഗ്ലണ്ടിനായി മാര്‍ക് വുഡ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ടോം ഹാര്‍ട്ലി ഒരു വിക്കറ്റെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here