ഇന്ത്യന്‍ ക്യാപ്റ്റനായിട്ടുള്ള അരങ്ങേറ്റം മിന്നിച്ച് മിന്നുമണി

ഇന്ത്യന്‍ ക്യാപ്റ്റനായിട്ടുള്ള അരങ്ങേറ്റം മിന്നിച്ച് മിന്നുമണി. ഇംഗ്ലണ്ട് വനിതാ എ ടീമിനെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതാ എ ടീമിനു മിന്നും ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണ് കണ്ടെത്തിയത്. മറുപടി പറഞ്ഞ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സാണ് എടുത്തത്.

ദിഷ കസത് (25), ദിനേഷ് വൃന്ദ, ജ്ഞാനാനന്ദ ദിവ്യ (22 വീതം) എന്നിവര്‍ ഇന്ത്യക്കായി തിളങ്ങി. മിന്നു ബാറ്റിങില്‍ നിരാശപ്പെടുത്തി. എന്നാല്‍ ബൗളിങില്‍ താരം നാലോവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു.

Also Read: ഗവർണർ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനം; ഇ പി ജയരാജൻ

മിന്നു നേടിയ ആ ഒറ്റ വിക്കറ്റ് പക്ഷേ, മത്സരത്തില്‍ നിര്‍ണായക വഴിത്തിരിവ് ടീമിനു സമ്മാനിച്ചു. ഇംഗ്ലണ്ടിനായി മികച്ച ബാറ്റിങുമായി കളം നിറഞ്ഞ ഹോളി ആര്‍മിറ്റേജിനെ (52) സ്വന്തം പന്തില്‍ പിടിച്ചു പുറത്താക്കാന്‍ മിന്നുവിനു സാധിച്ചു. സെരെന്‍ സ്മേല്‍ (31) നെ കൂട്ടുപിടിച്ച് ഹോളി നടത്തിയ മുന്നേറ്റം ഒരുവേള ഇംഗ്ലണ്ടിനു വിജയ പ്രതീക്ഷ നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News