ഇന്ത്യ – ന്യൂസീലന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്: കളി മുടക്കി മഴ

India vs New Zealand

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ലക്ഷ്യമിട്ട് കിവികൾക്കെതതിരെ ഒന്നാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യക്ക് മുന്നിൽ പ്രതിസന്ധിയുയർത്തി മഴ. ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ കനത്ത മഴ തുടരുന്നതിനാൽ ഇതുവരെ ടോസിടാന്‍ പോലും സാധിച്ചിട്ടില്ല. ചൊവ്വാഴ്ച രാവിലെ മുതല്‍ ബെം​ഗളൂരുവിൽ കനത്ത മഴ പെയ്യുകയാണ്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. കനത്ത മഴ മൂലം ബെം​ഗളൂരുവിൽ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Also Read: വിരാട് കൊഹ്ലിയേക്കാൾ സമ്പന്നനായ ക്രിക്കറ്ററായി അജയ് ജഡേജ, അതോടൊപ്പം ലഭിച്ചത് സിംഹാസനവും

പരമ്പരയിലെ മൂന്നുമത്സരങ്ങളും ജയിച്ച് പരമാവധി പോയിന്റുനേടാനുള്ള ശ്രമത്തിലാണ് ഇന്ത്യ. പരമ്പര സ്വന്തമാക്കിയാൽ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍സ്ഥാനം ഏറക്കുറെ ഉറപ്പിക്കാനും സാധിക്കും. മഴ തുടരുന്ന സാഹചര്യത്തിൽ ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ പിച്ച് മൂടിയിട്ടിരിക്കുകയാണ്. ആദ്യത്തെ രണ്ട് ദിവസത്തെ കളി മഴ കാരണം മുടങ്ങാൻ സാധ്യതയേറെയാണ്.

Also Read: ഇനി ഞാൻ പഠിപ്പിക്കാം! പരാസ് മാംബ്ര മുംബൈ ഇന്ത്യൻസിന്റെ പുതിയ ബൗളിംഗ് കോച്ച്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News