ഇന്ത്യ കരകയറുന്നു; മിന്നൽ ഫിഫ്റ്റിയുമായി പന്ത് കൂടാരം കയറി, ​ഗിൽ പൊരുതുന്നു

IND vs NZ 3 test

ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ആദ്യ ഓവറില്‍ തന്നെ മൂന്ന് ബൗണ്ടറി കടത്തിയാണ് പന്ത് ആരംഭിച്ചത്. ആദ്യ ദിനം കളി നിർത്തുമ്പോൾ 19 ഓവറിൽ നാലിന് 86 റൺസെന്ന നിലയിൽ നിന്ന് ഇന്ത്യയെ പന്തും ​ഗില്ലും കൂടിയാണ് കരകയറ്റിയത്. 45 പന്തിലാണ് പന്ത് തന്റെ അർധശതകം തികച്ചത്.

രണ്ട് സിക്‌സറും എട്ട് ഫോറുകളുമടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്സ്. 60 റൺസെടുത്ത താരത്തെ ടീം സ്കോർ 180 ൽ നിൽക്കുമ്പോൾ സോധിയാണ് വിക്കറ്റിനു മുമ്പിൽ കുടുക്കിയത്.

Also Read: ഇന്ത്യയെ പരാജയപ്പെടുത്തി യുഎഇയും ന്യൂസിലാന്‍ഡിനെതിരെ ജയിച്ച് ഒമാനും; ആറ് ഓവര്‍ ടൂര്‍ണമെന്റില്‍ വമ്പന്‍മാര്‍ക്ക് തിരിച്ചടി

ആദ്യ ദിനത്തിൽ വിക്കറ്റുപോകാതെയിരിക്കാൻ നേരത്തേയിറക്കിയ മുഹമ്മദ് സിറാജ് ആദ്യ പന്തിൽ പുറത്തായതും, വിരാട് കോഹ്‌ലി 4 റൺസെടുത്ത് മടങ്ങിയതും ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. ന്യൂസിലൻഡിനെ ആദ്യ ഇന്നിങ്സിൽ ജഡേജയും വാഷിങ്ടന്‍ സുന്ദറും ചേർന്ന് 235 റൺസിന് പുറത്താക്കിയിരുന്നു.

Also Read: മാഞ്ചസ്റ്റർ യുണൈറ്റഡിന് പുതിയ ആശാനായി; പോർച്ചുഗീസ് ഗാഥ തുടരാനാകുമോ റൂബന്

ജഡേജ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ വാഷിങ്ടന്‍ സുന്ദർ നാല് വിക്കറ്റുകളും സ്വന്തമാക്കി. ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യക്കായി ​ഗില്ലും ‍ജഡേജയുമാണ് ക്രീസിൽ. ​ഗിൽ 106 പന്തിൽ 70 റൺസും ജഡേജ 18 പന്തിൽ 10 റൺസുമെടുത്തിട്ടുണ്ട്. ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 195 എന്ന നിലയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News