വാങ്കഡെയിൽ നാണക്കേട് ഒഴിവാക്കാന്‍ ഇന്ത്യ; കിവികളുടെ നോട്ടം കാല്‍ നൂറ്റാണ്ടിലെ ഈ റെക്കോര്‍ഡ് സ്വന്തമാക്കാന്‍

india-new-zealand-test

സന്ദർശകർ ടെസ്റ്റ് പരമ്പര തൂത്തുവാരിയെന്ന നാണക്കേട് ഒഴിവാക്കാൻ വാങ്കഡെ സ്റ്റേഡിയം ഇന്ത്യയെ സഹായിക്കുമോ? ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യൻ യാത്രയ്ക്ക് തടസ്സമാകുമോ? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഇന്ന് മുതൽ അറിയാൻ സാധിക്കും.

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ഇന്ന് മുതൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുകയാണ്. മൂന്ന് ടെസ്റ്റ് പരമ്പരകളിൽ രണ്ടെണ്ണവും ജയിച്ച് സന്ദർശകർ കരുത്ത് തെളിയിച്ചിട്ടുണ്ട്. പരമ്പര തൂത്തുവാരി 24 വർഷം മുമ്പുള്ള റെക്കോർഡ് ഭേദിക്കുകയാണ് ന്യൂസിലാൻഡിൻ്റെ ലക്ഷ്യം.

Read Also: സഞ്ജു ഇത്തവണ രാജസ്ഥാനൊപ്പമുണ്ടാകുമോ; ക്രിക്കറ്റ് പ്രേമികൾക്ക് ഉടനെ ഉത്തരം ലഭിക്കും

1999- 2000ൽ ദക്ഷിണാഫ്രിക്കയാണ് ഇതിന് മുമ്പ് ഇന്ത്യയിൽ വന്ന് ടെസ്റ്റ് തൂത്തുവാരിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) പോയിൻ്റ് പട്ടികയിൽ ഇന്ത്യ മുന്നിലാണെങ്കിലും രണ്ട് തോൽവികളോടെ ആ ലീഡ് ഗണ്യമായി കുറഞ്ഞു. മാത്രമല്ല, ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്ക വൻ വിജയങ്ങളും നേടിയിട്ടുണ്ട്. ഇന്ത്യയിലെ വിജയങ്ങൾ ന്യൂസിലാൻഡിൻ്റെ സാധ്യതകൾക്കും ജീവൻ വെപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News