2023 ക്രിക്കറ്റ് വേള്‍ഡ് കപ്പ്: ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്‍റെ തീയതിയില്‍ മാറ്റം

ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ കാണുന്ന മത്സരമാണ് ഇന്ത്യ പാകിസ്ഥാന്‍ ക്രിക്കറ്റ് പോരാട്ടം. ഇത്തവണ ലോകകപ്പ് ഇന്ത്യയില്‍ നടക്കുമ്പോള്‍ ഇന്ത്യയുടെ പാകിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിന് വാശിയേറും. ഒക്ടോബറിലാണ് ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യ പാകിസ്ഥാന്‍ മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍  ഒക്ടോബര്‍ 15 ന് നടത്താനാണിരുന്നത്. എന്നാലിപ്പോളത് ഒരു ദിവസം മുന്നേ 14-ാം തിയതി നടക്കും.

മറ്റു ചില മത്സരങ്ങളിലും മാറ്റമുണ്ട്. നിലവിലെ സമയക്രമം അനുസരിച്ച് ഒക്ടോബര്‍ 14ന് രണ്ട് മത്സരങ്ങള്‍ നിശ്ചയിട്ടുണ്ട്. ന്യൂസീലന്‍ഡ്-ബംഗ്ലദേശ് മത്സരവും ഇംഗ്ലണ്ട്-അഫ്ഗാനിസ്ഥാന്‍ മത്സരവും 14നാണ് നടക്കുക. സമയക്രമത്തില്‍ മാത്രമേ മാറ്റമുണ്ടാകു. വേദിയില്‍ മാറ്റമുണ്ടാകില്ലെന്ന് ജയ്ഷാ അറിയിച്ചു.

ALSO READ: ക്രിക്കറ്റില്‍ നിന്നും ഇടവേള എടുത്ത് രഹാനെ

ഒക്ടോബര്‍ 15ന് നടത്താനിരുന്ന ഇന്ത്യ-പാക് മത്സരം മാറ്റിയത് നവരാത്രി ആഘോഷങ്ങള്‍ ആരംഭിക്കുന്നതിനാല്‍ സുരക്ഷാ ഭീഷണിയുള്ളതായി ബിസിസിഐക്ക് സുരക്ഷാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. തുടര്‍ന്നാണ് തീയതിയില്‍ മാറ്റം വരുത്തിയത്.

സമയക്രമം പുനഃപരിശോധിക്കാന്‍ ജൂലൈ 27ന് ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഒക്ടോബര്‍ 5 മുതല്‍ നവംബര്‍ 19 വരെയാണ് 10 ടീമുകള്‍ മാറ്റുരയ്ക്കുന്ന ഏകദിന ലോകകപ്പിന് ഇന്ത്യ ആതിഥേയത്വമരുളുന്നത്. ലോകകപ്പിന്റെ ടിക്കറ്റ് വില്‍പന ഇതുവരെ ആരംഭിച്ചിട്ടില്ല. ഓഗസ്റ്റ് പത്താം തിയതി ഓണ്‍ലൈനില്‍ ടിക്കറ്റ് ലഭ്യമാകും എന്നാണ് പ്രതീക്ഷ.

ALSO READ: കള്ളനോട്ടടിച്ച് വിതരണം ചെയ്ത പത്തനാപുരം സ്വദേശി പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News