ഫിഫ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യ ഇന്ന് ഖത്തറിനെതിരെ. വൈകിട്ട് ഏഴിന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. കുവൈറ്റിനെ ഒറ്റഗോളിന് വീഴ്ത്തിയ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇന്നത്തെ മത്സരത്തിലേക്കടുക്കുന്നത്. സഹൽ അബ്ദുൽ സമദാണ് ടീമിലെ ഏക മലയാളി സാന്നിധ്യം.കുവൈറ്റിനെതിരെ നിർണായക ഗോൾനേടിയ മൻവീർ സിംഗ് ഇന്നലെ പരിശീലനത്തിന് ഇറങ്ങിയില്ലെങ്കിലും ടീമിൽ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ALSO READ: ‘കേരൾ അച്ഛാ ഹേ’ ; നവകേരള സദസിന് ആശംസാബാനറുമായി അതിഥി തൊഴിലാളികൾ
ഫിഫ റാങ്കിംഗിൽ ഇന്ത്യ നൂറ്റിരണ്ടും ഖത്തർ അറുപത്തിയൊന്നും സ്ഥാനങ്ങളിലാണ്. ഇതുവരെയുള്ള മത്സരങ്ങളിലൊന്നും ഖത്തറിനെ തോൽപ്പിക്കാൻ ഇന്ത്യക്കായില്ല എന്ന ആശങ്കയുണ്ടെങ്കിലും ടീം അംഗങ്ങൾ പ്രതീക്ഷ കൈവെടിഞ്ഞിട്ടില്ല. ഖത്തറിനും കുവൈറ്റിനും പുറമെ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ള മൂന്നാമത്തെ ടീം. ഗ്രൂപ്പിലെ ആദ്യ രണ്ട് ടീമുകളാണ് യോഗ്യതാ റൗണ്ടിലെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറുക.
ALSO READ: വീണ്ടും ‘ഒന്നാമതായി’ കേരളം; 6 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here