സം’പൂജ്യ’നായി സഞ്ജു; ദക്ഷിണാഫ്രിക്കക്കെതിരായി രണ്ടാം ട്വന്റി 20 യിൽ ഇന്ത്യയ്ക്ക് തോൽവി

Tristan Stubbs

ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി 20യിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. മലയാളി താരമയ സഞ്ജുവിന് ഇത്തവണ ടീം ടോട്ടലിലേക്ക് വലിയ സംഭാവന വനൽകാൻ സാധിച്ചില്ല. ആറ് പന്ത് ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. പുറത്താകാതെ നിന്ന ട്രിസ്റ്റൻ സ്റ്റബ്സാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്.

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടർച്ചയായ രണ്ട് സെഞ്ച്വറി നേട്ടങ്ങളുമായി ക്രീസിലെത്തിയ സ‍ഞ്ജുവിനെ മൂന്നാം പന്തിൽ മാർകോ ജാൻസൻ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. തിലക് വർമ (20) അക്സർ പട്ടേൽ (27) എന്നിവർ ഭേദപ്പെട്ട സ്കോറിലെത്തിക്കുമെന്ന് കരുതിയെങ്കിലും കേശവ് മഹാരാജിന്റെ പന്തിൽ സ്ക്വയർ ലെ​ഗിൽ ഒറ്റകൈകൊണ്ട് ക്യാച്ചെടുത്ത് ഡേവിഡ‍് മില്ലർ തിലകിനെ കൂടാരം കയറ്റി.

Also Read: കലിപ്പായി കാലിക്കറ്റ്; പ്രഥമ സൂപ്പര്‍ ലീഗ് കിരീടം കലിക്കറ്റ് എഫ്‌സിയ്ക്ക്

പുറത്താകാതെ 39 റൺസെടുക്കാൻ ഹാർദിക് പാണ്ഡ്യക്ക് സാധിച്ചുവെങ്കിലും ബി​ഗ് ഹിറ്റുകൾ നടത്താൻ പാണ്ഡ്യക്ക് സാധിച്ചില്ല. 45 പന്തുകൾ നേരിട്ടാണ് പാണ്ഡ്യ 39എടുത്തത്.

മാർകോ ജാൻസൻ, ജെറാൾഡ് കോട്സീ, ആൻഡിലെ സിമലാനെ, എയ്ഡൻ മാക്രം, എന്‍കബയോംസി പീറ്റര്‍ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ ഇന്ത്യയുടെ സ്കോർ നിശ്ചിത ഓവറിൽ ആറിന് 124 ആയി.

Also Read: ധോണിയെ മറികടന്ന് സഞ്ജു; നേട്ടം അതിവേഗ 7000 ടി20 റൺസിൽ

റയാൻ റിക്ലത്തോണും റീസ ഹെൻഡ്രിക്സും ചേർന്ന ആദ്യ വിക്കറ്റിൽ 22 റൺസെടുത്ത് ഭേദപ്പെട്ട തുടക്കം ദക്ഷിണാഫ്രിക്കയ്ക്ക് നൽകി. വരുൺ ചക്രവർത്തി സ്പിൻ മാജിക്കിൽ ഇന്ത്യയെ വിജയതീരതെത്തിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും 41 പന്തിൽ ഏഴ് ഫോറുകൾ ഉൾപ്പടെ 47 റൺസെടുത്ത സ്റ്റബ്സ് പ്രോട്ടീസിനെ വിജയത്തിലെത്തിച്ചു.

ഒമ്പത് പന്തിൽ രണ്ട് ഫോറും ഒരു സിക്സും സഹിതം 19 റൺസെടുത്ത ജെറാൾഡ് കോർട്സീ സ്റ്റബ്സിന് ശക്തമായ പിന്തുണ നൽകി. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പരയിൽ ഇരുടീമുകളും ഓരോ മത്സരം വീതം വിജയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News