കരുത്തുകാട്ടി പെൺപുലികൾ; വനിതാ ടി20 യിൽ തകർപ്പൻ വിജയവുമായി ഇന്ത്യ

t20

വനിതാ ടി20 ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ വമ്പന്‍ ജയവുമായി ഇന്ത്യൻ വനിതകള്‍. ദുബൈ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ശ്രീലങ്കയെ 82 റൺസിനാണ് ഇന്ത്യ തോൽപിച്ചത്. സെമി പ്രതീക്ഷ നിലനിര്‍ത്തിയിരിക്കുകയാണ് ഇന്ത്യൻ വനിതാ ടീം. ഇന്ത്യക്കെതിരെ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 19.5 ഓവറില്‍ 90 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യക്കായി മലയാളി താരം ആശ ശോഭനയും അരുന്ധതി റെഡ്ഡിയും 19 റണ്‍സിന് മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.ക്യാപ്റ്റൻ ഹര്‍മൻപ്രീത് കൗറിന്‍റെയും സ്മൃതി മന്ദാനയുടെയും അര്‍ധസെഞ്ചുറികളിൽ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തത്.27 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്ന ഹര്‍മന്‍പ്രീതാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. സ്മൃതി 38 പന്തില്‍ 50 റണ്‍സടിച്ചപ്പോള്‍ ഷഫാലി വര്‍മ 40 പന്തില്‍ 43 റണ്‍സടിച്ചു.

ALSO READ: മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഹാരി മഗ്വയർക്ക് പരിക്ക്: വരും മത്സരങ്ങൾ നഷ്ടമായേക്കും
അതേസമയം മൂന്ന് പേര്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നത്. 21 റണ്‍സെടുത്ത കാവിഷ ദില്‍ഹാരിയാണ് ലങ്കയുടെ ടോപ് സ്കോറര്‍.കാവിഷക്ക് പുറമെ അനുഷ്ക സഞ്ജീവനി(20), അമ കാഞ്ചന(19) എന്നിവരാണ് ശ്രീലങ്കൻ ടീമിൽ രണ്ടക്കം കടന്നത്. ഇന്നിംഗ്സിലെ ശ്രീലങ്കക്ക് രണ്ടാം പന്തില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍ വിഷ്മി ഗുണരത്നെയെ(0) വീഴ്ത്തിയ രേണുക സിംഗാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. രണ്ടാം ഓവറില്‍ ക്യാപ്റ്റന്‍ ചമരി അത്തപ്പട്ടുവിനെ(1) ശ്രേയങ്ക പാട്ടീലും മൂന്നാം ഓവറില്‍ ഹര്‍ഷിത സമരവിക്രമയെ(3)രേണുകയും വീഴ്ത്തി. കവിഷ ദില്‍ഹാരിയും(21), അനുഷ്ക സഞ്ജീവനിയുടെയും (20) കൂട്ടുകെട്ടിൽ പിടിച്ചു നിന്നെങ്കിലും കവിഷയെ അരുന്ധതി റെഡ്ഡിയും അനുഷ്കയെ ആശാ ശോഭനയും വീഴ്ത്തി. സുഗന്ധിക കുമാരി(1), ഇനോഷി പ്രിയദര്‍ശിനി(1) എന്നിവരെ വീഴ്ത്തിയ ആശ ശോഭന മൂന്ന് വിക്കറ്റ് നേടി. സ്‌കോർ ഇന്ത്യ 20 ഓവറിൽ 172-3, ശ്രീലങ്ക 19.5 ഓവറിൽ 90ന് ഓൾ ഔട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News