സിംബാവേയ്‌ക്കെതിരെ ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 13 റണ്‍സ് തോല്‍വി. ടി20 ലോകകപ്പ് വിജയാവേശം തീരും മുമ്പേയാണ് ആരാധകരെ ദു:ഖത്തിലാഴ്ത്തിയ പരാജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാവേ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സില്‍ ഒതുങ്ങി. എന്നാല്‍ം മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് അടി പതറി. 19.5 ഓവറില്‍ 102 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായി. ട്വന്റി20 ലോകകപ്പിലെ 15 അംഗ ടീമിലെ ഒരാളും സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ കളിക്കാനുണ്ടായിരുന്നില്ല.
ALSO READ: നീറ്റ് യുജി കൗണ്‍സിലിങ്ങ് ജൂലൈ മൂന്നാം വാരത്തിനുശേഷം
മത്സരത്തില്‍ 25 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി സിംബാവേ ക്യാപ്റ്റന്‍ കളിയിലെ താരമായി. വാഷിംഗ്ടണ്‍ സുന്ദര്‍ നടത്തിയ ചെറുത്തുനില്‍പ്പിലാണ് ഇന്ത്യ നൂറു കടന്നത്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 29 പന്തില്‍ നേടിയത്. പന്തെറിഞ്ഞെ സിംബാവേ ബോളര്‍മാരെല്ലാം വിക്കറ്റ് നേടുകയും ചെയ്തു. ഈ തോല്‍വിയോടെ ട്വന്റി20യില്‍ തോല്‍വി അറിയാതെയുള്ള ഇന്ത്യയുടെ കുതിപ്പിന് അവസാനമായി.
ALSO READ: യുപിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ കസേരയോടെ പുറത്തുതള്ളി; വീഡിയോ വൈറല്‍
ആദ്യ രാജ്യാന്തര ട്വന്റി20 മത്സരം കളിക്കാനിറങ്ങിയ അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍ എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. റിങ്കു സിങ് നേരിട്ട രണ്ടാം പന്തില്‍ തന്നെ പുറത്തായതും തിരിച്ചടിയായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here