മേഗന്‍ ഷട്ട് കൊടുങ്കാറ്റില്‍ കടപുഴകി ഇന്ത്യന്‍ വനിതകള്‍. ബ്രിസ്‌ബേണിലെ ആദ്യ ഏകദിനത്തില്‍ 100 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടായി. 16.2 ഓവറില്‍ 102 റൺസെടുത്ത് കങ്കാരുക്കള്‍ ലക്ഷ്യം കണ്ടു.
Read Also: പിങ്ക് പന്തുമായി വീണ്ടും ഓസ്ട്രേലിയ എത്തുന്നു; തീർക്കാനുണ്ട് പഴയൊരു കണക്ക്
202 പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റിനാണ് ഓസ്‌ട്രേലിയയുടെ വിജയം. 6.2 ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് കൊയ്ത ഷട്ട് ആണ് ഓസ്‌ട്രേലിയയുടെ കുന്തമുനയായത്. ഇന്ത്യന്‍ ബോളിങ് നിരയില്‍ മൂന്ന് വിക്കറ്റെടുത്ത രേണുക സിങ് പ്രതീക്ഷകള്‍ നല്‍കിയെങ്കിലും റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താനായില്ല. നാലിന് 77 എന്ന നിലയിലെത്തിയിരുന്നു ഒരു ഘട്ടത്തില്‍ ഓസ്‌ട്രേലിയ. പ്രിയ മിശ്ര രണ്ട് വിക്കറ്റെടുത്തു.
Read Also: കോഹ്ലിക്കെതിരെ ബുംറ; നെറ്റ്‌സിലെ വീഡിയോ വൈറല്‍
ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ജെമീമ റോഡ്രിഗസ് 23ഉം ഹര്‍ലീം ഡിയോള്‍ 19ഉം റണ്‍സെടുത്തു. റിച്ച ഘോഷ് 14 റണ്‍സെടുത്തു. ഇവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഓസ്‌ട്രേലിയയുടെ ജോര്‍ജിയ വോള്‍ പുറത്താകാതെ 46 റണ്‍സെടുത്തു. ഫോയ്ബി ലീഷ്ഫീല്‍ഡ് 35 റണ്‍സെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here