ഓപണര്‍ സ്മൃതി മന്ദാന ശതകം അടിച്ചെങ്കിലും ഇന്ത്യന്‍ വനിതകള്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു. 83 റണ്‍സിനാണ് കങ്കാരുക്കളുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സാണ് അടിച്ചെടുത്തത്. ഇന്ത്യന്‍ മറുപടി 45.1 ഓവറില്‍ 215ല്‍ ഒതുങ്ങി.
സെഞ്ചുറിയും ഒരു വിക്കറ്റും നേടിയ അന്നാബെല്‍ സതര്‍ലാന്‍ഡ് ആണ് കളിയിലെ താരം. 122 റണ്‍സും ആറ് വിക്കറ്റും നേടിയ താരം തന്നെയാണ് പരമ്പരയിലെ കേമത്തിയും. ആഷ്‌ലീഗ് ഗാര്‍ഡ്‌നര്‍, ക്യാപ്റ്റന്‍ ടഹ്ലിയ മക്ഗ്രാത്ത് എന്നിവര്‍ അര്‍ധ ശതകം നേടി. പേസര്‍ അരുന്ധതി റെഡ്ഡി നാല് വിക്കറ്റെടുത്ത് കങ്കാരുക്കളെ ഞെട്ടിച്ചിരുന്നു.
Read Also: അരുന്ധതിയുടെ ബനാന സ്വിങിൽ കങ്കാരുക്കൾ ഫ്ലാറ്റ്
ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മന്ദാനക്ക് തുടര്‍ച്ചകളുണ്ടാകില്ല. 39 റണ്‍സെടുത്ത ഹര്‍ലീന്‍ ഡിയോള്‍ ആണ് രണ്ടാമത്ത ടോപ് സ്‌കോറര്‍. രണ്ട് പേര്‍ സംപൂജ്യരായി. പത്ത് ഓവറില്‍ 30 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് കൊയ്ത അഷ്‌ലീഗ് ഗാര്‍ഡ്‌നര്‍ ആണ് ഒസീസ് ബോളിങ് നിരയില്‍ തിളങ്ങിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here