സെഞ്ചുറിയുമായി ജെമീമ റോഡ്രിഗസും അര്‍ധ സെഞ്ചുറിയുമായി സ്മൃതി മന്ദാനയും പ്രതിക റാവലും ഹര്‍ലീന്‍ ഡ്യോളും തിളങ്ങിയതോടെ അയര്‍ലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് കൂറ്റന്‍ സ്‌കോര്‍. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 370 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്.
91 ബോളില്‍ 102 റണ്‍സ് ആണ് ജെമീമ നേടിയത്. മന്ദാനയാകട്ടെ 54 ബോളില്‍ 73 റണ്‍സെടുത്തു. പ്രതിക റാവല്‍ 61 ബോളില്‍ 67 റണ്‍സും ഹര്‍ലീന്‍ ഡ്യോള്‍ 84 ബോളില്‍ 89 റണ്‍സുമെടുത്തു. അയര്‍ലാന്‍ഡന്റെ ഒര്‍ല പ്രെന്ദെര്‍ഗാസ്റ്റ്, അര്‍ലീന്‍ കെല്ലി എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. ജോര്‍ജീന ഡെംപ്‌സീക്കാണ് മറ്റൊരു വിക്കറ്റ്.
Read Also: രോഹിത്തിനെ ‘പൊരിച്ച്’ ബിസിസിഐ; ഏതാനും മാസം കൂടി ക്യാപ്റ്റനായി തുടരാമെന്ന് താരം, ഗംഭീറിന് അതൃപ്തി
ഇന്ത്യയ്ക്ക് ആയിരുന്നു ടോസ്. ക്യാപ്റ്റന്‍ സ്മൃതി മന്ദാന ബാറ്റിങ് തെരഞ്ഞെടുത്തു. മികച്ച തുടക്കമാണ് ഓപണര്‍മാരായ മന്ദാനയും പ്രതികയും ഇന്ത്യയ്ക്ക് നല്‍കിയത്. ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. സൈമ ഠാക്കൂര്‍, സയാലി സത്ഘേഡ്, ടൈറ്റസ് സധു എന്നിവരാകും പേസ് ആക്രമണത്തിന് നേതൃത്വം നല്‍കുക. ഐറിഷ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. ഉന റയ്മോണ്ട് ഹോയ്, ഐമീ മഗ്വെര്‍ എന്നിവര്‍ക്ക് പകരം ആവ കാനിങ്, അലാന ഡാല്‍സെല്‍ എന്നിവര്‍ ടീമിലെത്തി. കഴിഞ്ഞ മത്സരത്തില്‍ ഐമീയുടെ ബോളിങ് ആക്ഷനില്‍ സംശയം ഉയര്‍ന്നിരുന്നു. ഇതിനാല്‍ ഐസിസി പരിശോധനയ്ക്ക് വിധേയയാകണം. ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here