ജെമീമയും മന്ദാനയും കൊടുങ്കാറ്റായി; കരീബിയന്‍സിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍

indw-wiw

വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് വന്‍ വിജയം. ജെമീമ റോഡ്രിഗസും സ്മൃതി മന്ദാനയും കൊടുങ്കാറ്റായ മത്സരത്തില്‍ 49 റണ്‍സിനാണ് ഇന്ത്യന്‍ ജയം. 35 ബോളില്‍ 73 റണ്‍സെടുത്ത ജെമീമയാണ് കളിയിലെ താരം.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിതകള്‍ നാല് വിക്കറ്റിന് 195 റണ്‍സ് ആണെടുത്തത്. വെസ്റ്റ് ഇന്‍ഡീസിന്റെ മറുപടി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 146ല്‍ ഒതുങ്ങി. ഓപണര്‍ സ്മൃതി മന്ദാന അര്‍ധ സെഞ്ചുറി (54) നേടി.

Read Also: ബ്രിസ്‌ബേനില്‍ തകര്‍ച്ച നേരിട്ട് ഇന്ത്യ; കളി തടസ്സപ്പെടുത്തി മഴയെത്തി

വെസ്റ്റ് ഇന്‍ഡീസിന്റെ കരിഷ്മ രാംഹരക് രണ്ട് വിക്കറ്റെടുത്തു. ദിയാന്ദ്ര ഡോട്ടിനാണ് ഒരു വിക്കറ്റ്. വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് നിരയില്‍ ദിയാന്ദ്ര ഡോട്ടിന്‍ അര്‍ധ സെഞ്ചുറി (52) നേടി. 28 ബോളിലാണ് ഈ നേട്ടം. ഓപണര്‍ ക്വിയാന ജോസഫ് 49 റണ്‍സെടുത്തു. ഇന്ത്യന്‍ ബോളിങ് നിരയില്‍ ടൈറ്റസ് സാധു മൂന്ന് വിക്കറ്റ് വീഴ്ത്തി. ദീപ്തി ശര്‍മയും രാധ യാദവും രണ്ട് വീതം വിക്കറ്റ് എടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News