ലോകകപ്പില്‍ ഇന്ത്യ ജയിക്കണം, സ്വിഗ്ഗിയില്‍ നിന്നും 51 തേങ്ങ ഓര്‍ഡര്‍ ചെയ്ത് താനെ സ്വദേശി

ഇന്ത്യക്ക് ലോകകപ്പ് എന്നത് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ ആഗ്രഹം മാത്രമല്ല നമ്മുടെ രാജ്യത്തിന്റെ സ്വപ്‌നം കൂടിയാണ്. 2023 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഓസ്‌ട്രേലിയയെ നേരിട്ട് കൊണ്ടിരിക്കുകയാണ്. ഈ സമയം ഒരാള്‍ ഇന്ത്യയുടെ വിജയത്തിനായി തേങ്ങ ഉടച്ച് തടസങ്ങള്‍ നീങ്ങുന്നതിനായി സ്വിഗ്ഗിയില്‍ നിന്നും 51 തേങ്ങ ഓര്‍ഡര്‍ ചെയ്‌തെന്ന വാര്‍ത്തയാണ് വൈറലായിരിക്കുന്നത്.

‘താനെയില്‍ നിന്നുള്ള ഒരാള്‍ സ്വിഗ്ഗിയില്‍ നിന്നും 51 തേങ്ങ ഓര്‍ഡര്‍ ചെയ്തു. ഫൈനല്‍ മത്സരത്തിനാണെങ്കില്‍, ലോകകപ്പ് യഥാര്‍ത്ഥത്തില്‍ നാട്ടിലേക്ക് വരുന്നു.’ എന്ന കുറിപ്പോടെയാണ് സ്വിഗ്ഗി മൂന്ന് മണിക്കൂര്‍ മുമ്പ് ഇത് പങ്കുവെച്ചത്. ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങള്‍ കുറിച്ചത്.

ALSO READ: ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു; സംഭവം തൃശൂർ കോലഴി കൊട്ടാരം മൂകാംബിക ക്ഷേത്രത്തിൽ

എന്നാല്‍ സ്വിഗ്ഗിയുടെ ട്വീറ്റിന് തേങ്ങകള്‍ ഓര്‍ഡര്‍ ചെയ്ത വ്യക്തി തന്നെ മറുപടിയുമായെത്തി. ‘അതെ, ഞാന്‍ താനെയില്‍ നിന്നുള്ള ഒരാളാണ്. യഥാര്‍ത്ഥ പ്രകടനത്തിന് 51 തേങ്ങ’ എന്ന മറുകുറിപ്പോടെ gordon എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ അദ്ദേഹം പ്രതികരിച്ചത്. പിന്നാലെ അദ്ദേഹത്തിന്റെ ടീം സ്പിരിറ്റിനെ പുകഴ്ത്തി നിരവധി പേര്‍ കുറിപ്പുകളെഴുതി. ഗണപതിക്ക് തേങ്ങ ഉടച്ചാല്‍ തടസങ്ങള്‍ നീങ്ങി വിചാരിച്ച കാര്യം നടക്കുമെന്ന ഹിന്ദു വിശ്വാസ പ്രകാരമായിരുന്നു അദ്ദേഹം 51 തേങ്ങകള്‍ ഓര്‍ഡര്‍ ചെയ്തത്.

ALSO READ : നടി കാർത്തിക നായർ വിവാഹിതയായി

‘പ്രാര്‍ത്ഥനകള്‍ യാഥാര്‍ത്ഥ്യമാകും, ‘ഈ സീസണിലെ അവരുടെ രണ്ടാം ദീപാവലിക്ക് ഇന്ത്യ ഇന്ന് സാക്ഷ്യം വഹിക്കും,’ എന്നുള്ള നിരവധി കമന്റുകളാണ് പോസ്റ്റിന് കിട്ടബയത്. കഴിഞ്ഞ ദിവസം സമാനമായി മറ്റൊരാള്‍ ഇന്ത്യയുടെ വിജയത്തിന് 240 ധൂപ കുറ്റികളായിരുന്നു ഓര്‍ഡര്‍ ചെയ്തിരുന്നത്. ഇതിനിടെ ലോകകപ്പ് ക്രിക്കറ്റില്‍ ഇതുവരെയായി ഒറ്റ കളിപോലും തോല്‍കാതെ ഫൈനലില്‍ എത്തിയിരിക്കുകയാണ് ഇന്ത്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News