മാധ്യമസ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ പിന്നോട്ടുപോക്ക് ദയനീയം; പി സായ്നാഥ്

മാധ്യമസ്വാതന്ത്ര്യത്തിൽ ഇന്ത്യ ദയനീയമായി പുറകോട്ട് പോവുകയാണെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ പ്രശസ്ത പി സായ്നാഥ്. കോഴിക്കോട് നടന്ന ചടങ്ങിൽ ചിന്ത രവീന്ദ്രൻ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു സായ്നാഥ്.

ALSO READ: കൈരളിയുടെ ചോദ്യങ്ങളിൽ ആകെ അസ്വസ്ഥനായി, ഉത്തരംമുട്ടി വി മുരളീധരൻ

12 വർഷം മുമ്പ് വിട്ടുപിരിഞ്ഞ ചിന്ത രവീന്ദ്രനെ സുഹൃത്തുക്കൾ ഒരിക്കൽ കൂടി ഒത്ത ചടങ്ങായിരുന്നു പുരസ്കാരച്ചടങ്ങ്. കോഴിക്കോട് നടന്ന ചടങ്ങിൽ ചിന്ത രവീന്ദ്രൻ പുരസ്കാരവിതരണവും അനുസ്മരണ പ്രഭാഷണവുമാണ് നടന്നത്. നാലാമത് ചിന്ത രവീന്ദ്രൻ പുരസ്കാരം പ്രമുഖ മാധ്യമ പ്രവർത്തകൻ പി സായ്‌നാഥാണ് ഏറ്റുവാങ്ങിയത്. ആംനസ്റ്റി ഇൻ്റർനാഷണൽ ഇന്ത്യ ചെയർമാൻ ആകാർ പട്ടേൽ സായ്‌നാഥിന് അവാർഡ് കൈമാറി. മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ പുറകോട്ട് പോക്ക് ദയനീയമാണെന്നും മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് പഠിക്കാൻ രൂപീകരിച്ച കമ്മിറ്റിയെ പോലും മോദി സർക്കാർ അപ്രസക്തമാക്കി എന്നും സായ്‌നാഥ് പറഞ്ഞു.

ALSO READ: പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: സി പി ഐ എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

അഖണ്ഡ ഭാരതം ദക്ഷിണേഷ്യയെ പുന:സങ്കൽപ്പിക്കാൻ ശ്രമിക്കുമ്പോൾ എന്ന വിഷയത്തിലാണ് ആംനസ്റ്റി ഇൻ്റർനാഷണൽ ഇന്ത്യ ചെയർമാൻ ആകാർ പട്ടേൽ സംസാരിച്ചു. ഇന്ത്യയിൽ എവിടെയും ഒരു മുസ്‌ലിം മുഖ്യമന്ത്രി ഇല്ലാത്ത സ്ഥിതിയാണെന്ന് ആകാർ പട്ടേൽ പറഞ്ഞു
ബിജെപിക്ക് ഒരു മുസ്‌ലിം എം.പി പോലുമില്ലെന്നും കോൺഗ്രസും വേണ്ടത്ര മുസ്‌ലിം പ്രാതിനിധ്യം നൽകുന്നില്ലെന്നും ആകാർ പട്ടേൽ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News