വിന്‍ഡീസില്‍ റെക്കോർഡ് നേട്ടവുമായി രോഹിത്-യശസ്വി സഖ്യം

വെസ്റ്റൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ മികച്ച സ്കോറിലേക്ക്. ടോസ് നേടിയ വെസ്റ്റൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ദിനം മത്സരം അവസാനിക്കുമ്പോൾ വിൻഡീസിനെതിരെ 4 വിക്കറ്റ് നഷ്ടത്തിൽ 288 റൺസ് എന്ന നിലയിലാണ് ഇന്ത്യ. അർധസെഞ്ച്വറി നേടിയ യശ്വസി ജെയ്സ്വാളിൻ്റേയും രോഹിത്ശർമയുടേയും ഒന്നാം വിക്കറ്റ് കൂട്ടൂകെട്ടാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്.

57 റൺസെടുത്ത ജെയ്സ്വാളിനെ ജേസൻ ഹോൾഡർ പുറത്താക്കിയപ്പോൾ 80 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മയ ജോമൽ വരിക്കനാണ് പുറത്താക്കിയത്.തുടർന്നെത്തിയ വീരാട് കോഹ്ലി രവീന്ദ്ര ജഡേജ കൂട്ടുകെട്ടാണ് ഇന്ത്യൻ സ്കോറിൻ്റെ വേഗത കൂട്ടിയത്. 8 ഫോറുകൾ ഉൾപ്പെടെ 87 റൺസെടുത്ത വീരാട് കോഹ്ലിയും 36 റൺസെടുത്ത രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ.വെസ്റ്റൻഡീസിനായി ജോമൽ വരിക്കനും ജേസൻ ഹോൾഡറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

വെസ്റ്റ് ഇന്‍ഡീസില്‍ തുടര്‍ച്ചയായി രണ്ട് ടെസ്റ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണര്‍മാരാണ് രോഹിത്തും യശസ്വിയും.

READ ALSO : മണിപ്പൂരില്‍ കുകി യുവാവിന്‍റെ തല  വെട്ടിമാറ്റി മതിലില്‍ വച്ചു, ക്രൂരതകള്‍ അവസാനിക്കുന്നില്ല

പോര്‍ട്ട് ഓഫ് സ്പെയിനില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ് ഇന്നലെ രോഹിത്-യശസ്വി സഖ്യം അടിച്ചെടുത്ത 139 റണ്‍സ്. 19–ാം ഓവറിൽ റോഷിനെ സിക്സർ പറത്തിയ രോഹിത് ശർമയാണ് ആദ്യം അർധസെ‍ഞ്ചറി തികച്ചത്. 32–ാം ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 132 എന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക് തുടർന്നുള്ള 8 ഓവറുകൾക്കിടെ 3 പേരെയാണ് നഷ്ടമായത്. രണ്ടാം ദിനമായ ഇന്ന് രാത്രി 7.30 ന് മത്സരം പുനരാരംഭിക്കും.

Also Read : കെ എസ് ആർ ടി സി ബസ് മറിഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News